കേരളം

kerala

ETV Bharat / state

കോണത്താറ്റ് പാലം പൊളിച്ചതിന് പിന്നാലെ യാത്ര ക്ലേശം രൂക്ഷം; നടപടിയാവശ്യപ്പെട്ട് യാത്രക്കാർ - kumarakom

കോണത്താറ്റ് പാലം പൊളിച്ചതോടെ കുമരകത്തിന്‍റെ തെക്കൻ മേഖലയിലേയ്ക്കുള്ള സർവീസ് പൂർണമായി നിലച്ചു. താത്കാ‌ലിക റോഡിന്‍റെ വീതി വർധിപ്പിച്ച് ബസ് സർവീസ് പുനഃസ്ഥാപിക്കുന്നതിനും ബസുകളുടെ പാർക്കിങ്ങിനും പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം

kottayam kumarakom bridge renovation  കുമരകം കോണത്താറ്റ് പാലം  കോണത്താറ്റ് പാലം യാത്രാ ക്ലേശം  കുമരകം കോണത്താറ്റ് പാലം ഗതാഗതക്കുരുക്ക്  ഗതാഗതക്കുരുക്ക് രൂക്ഷം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വൈക്കം ചേർത്തല ഭാഗത്തേക്കുള്ള യാത്ര ദുരിതം  പാലം പൊളിച്ചു  കോണത്താറ്റ് പാലം പൊളിച്ചു  kerala latest news  malayalam news  Kumarakam Konathat Bridge  Kumarakam Konathat bridge traffic jam  traffic jam kumarakam  kumarakam bridge was demolished  കുമരകം  സർവീസ് പൂർണമായി നിലച്ചു
കുമരകം കോണത്താറ്റ് പാലം പൊളിച്ചതിനു പിന്നാലെ യാത്ര ക്ലേശം രൂക്ഷം; പഞ്ചായത്ത് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബസ്‌ ജീവനക്കാർ

By

Published : Nov 3, 2022, 12:27 PM IST

കോട്ടയം: കുമരകം കോണത്താറ്റ് പാലം പൊളിച്ചതിന് പിന്നാലെ ഗതാഗതക്കുരുക്ക് രൂക്ഷം. കോട്ടയവും കുമരകവും തമ്മിൽ ബന്ധിപ്പിക്കുന്ന 70 വർഷം പഴക്കമുള്ള പാലമാണ് പുനർ നിർമിക്കാനായി പൊളിച്ചത്. പാലം പൊളിച്ചതോടെ വൈക്കം-ചേർത്തല ഭാഗത്തേയ്ക്കുള്ള യാത്രക്കാർ ദുരിതത്തിലായി.

കോണത്താറ്റ് പാലം പൊളിച്ചതിന് പിന്നാലെ യാത്ര ക്ലേശം രൂക്ഷം; നടപടിയാവശ്യപ്പെട്ട് യാത്രക്കാർ

താത്‌കാലിക റോഡിലൂടെ വലിയ വാഹനങ്ങൾക്ക് യാത്ര സാധ്യമല്ലാതെ വന്നതിനാൽ ബസുകൾ പാലത്തിനടുത്ത് യാത്രക്കാരെ ഇറക്കി വിടുകയാണ് ചെയ്യുന്നത്. യാത്രക്കാർ കാൽ നടയായി താത്‌കാലിക റോഡിലൂടെ മറുവശത്തെത്തിയാണ് കോട്ടയത്തേയ്ക്കുള്ള ബസിൽ കയറുന്നത്. താത്‌കാലിക റോഡിന്‍റെ കുറച്ച് ഭാഗം ഇടുങ്ങിയതായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്ന് പോകാനും സാധിക്കില്ല.

പാലം പൊളിച്ച് മൂന്ന് ദിവസമായിട്ടും ഗതാഗത പ്രശ്‌നം പരിഹരിച്ചിട്ടില്ല. കുമരകത്തിന്‍റെ തെക്കൻ മേഖലയിലേയ്ക്കുള്ള സർവീസ് പൂർണമായി നിലച്ചു. കൊഞ്ചുമട-അട്ടിപീടിക ഭാഗത്തേയ്ക്ക് ഏഴ് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. ഈ ബസുകളും താത്കാലിക റോഡിന്‍റെ അക്കരെ കിടക്കുകയാണ്.

അതേസമയം ചന്ത കവലയ്‌ക്ക് സമീപം വാഹനം പാർക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്നാണ് ബസുകാരുടെ ആവശ്യം. അതിനായി ഇവിടെ മണ്ണിട്ട് നികത്തുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. പഴയ റോഡിൽ ഇടുങ്ങിയ ഭാഗത്ത് ഏറെ പണിപ്പെട്ടാണ് വൈക്കം-ചേർത്തല ഭാഗത്ത് നിന്ന് എത്തുന്ന ബസുകൾ തിരിക്കുന്നത്.

കോട്ടയം ഭാഗത്ത് നിന്നും കുമരകം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഒരേ സമയം താത്‌കാലിക റോഡിലൂടെ കടന്നുപോകാൻ കഴിയില്ലെന്നതുകൊണ്ട് കുമരകം ടൗണിലും ആറ്റാമംഗലം പള്ളിക്ക് മുന്നിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഒരു പ്ലാനിങ്ങും നടത്താതെയാണ് പഞ്ചായത്ത് ഗതാഗത പരിഷ്‌ക്കാരങ്ങൾ നടപ്പാക്കിയിരിക്കുന്നതെന്നാണ് ബസ് ജീവനക്കാരുടെ പരാതി.

ബസുകളുടെ പാർക്കിങ്ങിനും താത്‌കാലിക റോഡിന്‍റെ വീതി വർധിപ്പിച്ച് ബസ് സർവീസ് പുനഃസ്ഥാപിക്കുന്നതിനും പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ്
യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം.

ABOUT THE AUTHOR

...view details