കേരളം

kerala

ETV Bharat / state

കോട്ടയത്ത് 32 കോടിയുടെ ബൃഹദ് പദ്ധതിക്ക് കെഎസ്ആര്‍ടിസി ; ഷോപ്പിങ് കോംപ്ലക്‌സടക്കമുള്ള ബസ് ടെര്‍മിനല്‍ ഒരുക്കുമെന്ന് മന്ത്രി

ശബരിമല തീർഥാടന കാലത്ത് കോട്ടയത്തുനിന്ന് കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി ആന്‍റണി രാജു

KSRTC Terminal  kottayam ksrtc bus terminal  kottayam ksrtc bus terminal inauguration  antony raju  കോട്ടയം കെഎസ്‌ആർടിസി  32 കോടിയുടെ ബൃഹദ് പദ്ധതി  മന്ത്രി ആൻ്റണി രാജു  കോട്ടയം കെഎസ്‌ആർടിസി ബസ് ടെർമിനലും യാർഡും  Kottayam KSRTC Bus Terminal and Yard  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala news  malayalam news  kottayam news  കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് ഉദ്‌ഘാടനം
കോട്ടയം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ 32 കോടിയുടെ ബൃഹദ് പദ്ധതി: മന്ത്രി ആൻ്റണി രാജു

By

Published : Oct 25, 2022, 7:38 AM IST

Updated : Oct 25, 2022, 8:36 AM IST

കോട്ടയം : കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ സ്വകാര്യ പങ്കാളിത്തത്തോടെ 32 കോടി രൂപയുടെ ബസ് ടെർമിനലും ഷോപ്പിംഗ് കോംപ്ലക്‌സുമടക്കമുള്ള ബൃഹദ് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി ആൻ്റണി രാജു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 1.81 കോടി രൂപ ചെലവിൽ നിർമിച്ച കോട്ടയം കെഎസ്‌ആർടിസി ബസ് ടെർമിനലും യാർഡും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. 4.5 ഏക്കർ സ്ഥലം കോട്ടയം സ്റ്റാൻഡിൽ കെ എസ് ആർ ടി സിക്കുണ്ട്.

ഇവിടെ ബി.ഒ.ടി. അടിസ്ഥാനത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ വിപുലമായ പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലുണ്ട്. ശബരിമല തീർഥാടന കാലത്ത് കോട്ടയത്തുനിന്ന് കൂടുതൽ ബസുകൾ സർവീസ് നടത്തും. നിലവിലുള്ള മറ്റ് സർവീസുകൾ കുറയ്‌ക്കാതെ തന്നെ ഇത്തവണ കൂടുതൽ ശബരിമല സർവീസുകള്‍ ഉണ്ടാകും.

കെഎസ്‌ആർടിസി ബസ് ടെർമിനലും യാർഡും ഉദ്‌ഘാടനം ചെയ്‌തു

ഇന്ധന വില വർധന കെ എസ് ആർ ടി സിയുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിട്ടുണ്ട്. ശമ്പളമടക്കം നൽകുന്നതിന് 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആർടിസി - സ്വകാര്യ ബസ് സ്റ്റാൻഡുകൾ നാഗമ്പടത്തേക്ക് മാറ്റി വിപുല സൗകര്യങ്ങളൊരുക്കി ജനങ്ങളുടെ ട്രെയിൻ - ബസ് ഗതാഗത സാധ്യതകൾ വര്‍ധിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കണമെന്ന് മുഖ്യാതിഥിയായ സഹകരണ സംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

കെഎസ്‌ആർടിസി സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എം.എൽ.എ. ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. വ്യക്തമാക്കി. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വിശിഷ്‌ടാതിഥിയായി.

ചടങ്ങിൽ പങ്കെടുത്തവർ : ജില്ല കലക്‌ടർ ഡോ. പി.കെ. ജയശ്രീ, നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം എൻ. ജയചന്ദ്രൻ, കെ.എസ്.ആർ.ടി.സി. എക്‌സിക്യുട്ടീവ് ഡയറക്‌ടർ കെ.ടി. സെബി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ നാട്ടകം സുരേഷ്, എ.വി. റസൽ, വി.ബി. ബിനു, അസീസ് ബഡായി, ലിജിൻ ലാൽ, സജി മഞ്ഞക്കടമ്പിൽ, അഡ്വ. ഫിൽസൺ മാത്യൂസ്, കെ.വി. ഭാസി, ടി.സി. അരുൺ, പി.എസ്. ജയിംസ്, കാപ്പിൽ തുളസീദാസ്, സെബാസ്റ്റ്യൻ മുതലക്കുഴി, മാത്യൂസ് ജോർജ്, രാജീവ് നെല്ലിക്കുന്നേൽ, പോൾസൺ പീറ്റർ, ബെന്നി മൈലാട്, ജോർജ് മാത്യു, സാൽവിൻ കൊടിയന്ത്ര, ജീവനക്കാരുടെ സംഘടന പ്രതിനിധികളായ ആർ. ഹരിദാസ്, ആർ. പ്രദീപ് കുമാർ, എൻ.കെ. സുധീഷ് കുമാർ, ഡി.ടി.ഒ. കെ. അജി.

Last Updated : Oct 25, 2022, 8:36 AM IST

ABOUT THE AUTHOR

...view details