കേരളം

kerala

ETV Bharat / state

പുനർനിർമിച്ച കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ പണികൾ അവസാന ഘട്ടത്തിൽ - തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ

കാത്തിരിപ്പ് കേന്ദ്രത്തിന്‍റെയും അനുബന്ധ സംവിധാനങ്ങളുടെ പണികൾ അവസാന ഘട്ടത്തിലെത്തി. ഗതാഗത മന്ത്രിയുടെ സൗകര്യം നോക്കി അടുത്ത ദിവസത്തിൽ ഉദ്ഘാടനം നിർവഹിക്കും.

kottayam ksrtc bus terminal  ksrtc bus terminal kottayam  കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനൽ  കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ പണികൾ  കെഎസ്ആർടിസി ബസ് ടെർമിനൽ കോട്ടയം  ഗതാഗത മന്ത്രി കോട്ടയം കെഎസ്ആർടിസി ടെർമിനൽ ഉദ്ഘാടനം  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ആസ്‌തി ഫണ്ട്  ആസ്‌തി വികസന ഫണ്ട്  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ  കോട്ടയം കെഎസ്ആർടിസി ടെർമിനൽ
പുനർനിർമിച്ച കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ പണികൾ അവസാന ഘട്ടത്തിൽ

By

Published : Oct 13, 2022, 2:00 PM IST

കോട്ടയം:പുനർനിർമിച്ച കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ പണികൾ അവസാന ഘട്ടത്തിലെത്തി. ഒരു നിലയുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്‍റെയും അനുബന്ധ സംവിധാനങ്ങളുടെയും നിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. നിലവിൽ യാർഡ് ഇന്‍റർലോക്ക് കട്ടകൾ പാകുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്.

ടെർമിനലിന്‍റെ ഉദ്ഘാടനം ഒക്‌ടോബർ 25ന് ഗതാഗത മന്ത്രി നിർവഹിക്കും. 6000 ചതുരശ്ര അടിയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമുച്ചയവും യാർഡും ഉൾപ്പെടെയുള്ള വിസ്‌തീർണം. ഇവിടെ ഉണ്ടായിരുന്ന പഴയ ഇരുനില കെട്ടിടം പൊളിച്ചതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായിരുന്നു.

പുനർനിർമിച്ച കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ പണികൾ അവസാന ഘട്ടത്തിൽ

ബസ് സ്റ്റാൻഡ് നിർമാണം ഇഴയുന്നത് പരാതികൾക്കിടയാക്കി. തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 1.91 കോടി അനുവദിച്ചാണ് നിർമാണം നടത്തിയത്.

പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രവേശന കവാടവും മാറും. തിയേറ്റർ റോഡിലൂടെ ആയിരിക്കും വാഹനങ്ങൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുക. ഇപ്പോൾ കയറിവരുന്ന ഭാഗത്ത് കൂടി പുറത്തേക്ക് ബസുകൾ പോകും. പഴയ കെട്ടിടം ഓഫിസ് ആകും. ടിക്കറ്റ് ആൻഡ് ക്യാഷ് ഓപ്പറേറ്റിങ് ഓഫിസ് കണ്ടക്‌ടർ ഡ്രൈവർ മെക്കാനിക് ജീവനക്കാരുടെ മുറികൾ എന്നിവ ഇവിടെ പ്രവർത്തിക്കും.

ABOUT THE AUTHOR

...view details