കോട്ടയം:കോട്ടയം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ അന്തിമ ഘട്ടത്തിൽ. ഉദ്‌ഘാടനം ഈ മാസത്തിൽ നടത്തും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ ഫണ്ടില്‍ നിന്ന് ഒരു കോടി 88 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് സ്റ്റാൻഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
കോട്ടയം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍; ഉദ്ഘാടനം ഈ മാസം - കോട്ടയം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ ഫണ്ടില്‍ നിന്ന് ഒരു കോടി 88 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മാണം നടത്തിയ കോട്ടയം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍.
127 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി പൊളിച്ചിട്ട ബസ് സ്‌റ്റാൻഡിന്‍റെ പണികൾ തുടങ്ങാനാകാതെ വർഷങ്ങൾ പിന്നിട്ടിരുന്നു. ഇതേ തുടർന്നാണ് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് എന്ന പദ്ധതി മാറ്റിവച്ച് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. മാസങ്ങൾക്ക് മുൻപാണ് ശേഷിച്ച ഒരു ബ്ലോക്ക് പൊളിച്ചത്. തുടർന്ന് താത്‌കാലിക ഷെഡിലാണ് ബസ്സ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്നത്.
തുടര്‍ന്ന് യാത്രക്കാർ വലിയ ക്ലേശമായിരുന്നു നേരിട്ടത്. യാത്രക്കാരുടെ ഈ ബുദ്ധിമുട്ടുകൾക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്. മന്ത്രിമാരായ ആന്‍റണി രാജു, വി.എന്‍ വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ ഈ മാസം തന്നെ ബസ് സ്റ്റാൻഡിന്‍റെ ഉദ്‌ഘാടനം നടത്തുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.