കോട്ടയം:പുലിപ്പേടിയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍. പഞ്ചായത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വനം വകുപ്പ് ശനിയാഴ്ച രാത്രി കൂട് സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം ഇവിടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ഒരു മാസമായി കൊരുത്തോട്, പെരുവന്തനം എന്നിവിടങ്ങളിലാണ് വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നത്. വളർത്തുമൃഗങ്ങളെ പുലി പിടിച്ചിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിയ്ക്കുകയുണ്ടായി. തുടര്‍ന്ന് പഞ്ചായത്ത് ഇടപെടലിലാണ് കൂട് സ്ഥാപിച്ചത്. ശബരിമല വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ പല തവണ പുലിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു.