കേരളം

kerala

ETV Bharat / state

മാരകായുധങ്ങളുമായി വാതില്‍ തകർത്തു; കുറുവ സംഘമെന്ന് സംശയം

അതിരമ്പുഴ പഞ്ചായത്തിലെ 5, 6, 7 വാർഡുകളിലെ ആറ് വീടുകളിലാണ് മോഷണ ശ്രമം. വടിവാൾ, കോടാലി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി അടിവസ്ത്രം മാത്രം ധരിച്ച് സംഘം നടന്നു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ കണ്ടെത്തി.

Kuruva Sangham  കുറുവാ മോഷണ സംഘം  കോട്ടയം അതിരമ്പുഴയിൽ വീടുകളിൽ മോഷണ ശ്രമം  Athirampuzha theft attempt  kottayam home burglary  crime news
കോട്ടയത്ത് വീടുകളിൽ മോഷണ ശ്രമം; പിന്നിൽ കുറുവാ സംഘമെന്ന് സംശയം

By

Published : Nov 28, 2021, 11:20 AM IST

Updated : Nov 28, 2021, 11:52 AM IST

കോട്ടയം:അതിരമ്പുഴ പഞ്ചായത്തിലെ ആറ് വീടുകളിൽ മോഷണ ശ്രമം. മോഷണശ്രമത്തിന് പിന്നിൽ കുറുവ സംഘമെന്ന് സംശയം. പഞ്ചായത്തിലെ 5, 6, 7 വാർഡുകളിലെ വീടുകളിലാണ് വാതിൽ തകർത്ത് അകത്ത് കടക്കാൻ മോഷ്ടാക്കൾ ശ്രമിച്ചത്. സംഭവത്തിൽ അധികൃതർ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.

നവംബർ 27ന് പുലർച്ചെയാണ് സംഭവം. അഞ്ചാം വാർഡ് മനയ്ക്കപ്പാടം നിർമലകുന്നേൽ മുജീബ്, ആറാം വാർഡ് തൃക്കേൽ ക്ഷേത്രത്തിനു സമീപം നഫീല മൻസിൽ യാസിർ, പൈമറ്റത്തിൽ ഇക്ബാൽ, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാർ, ഏഴാം വാർഡിലെ യാസ്മിൻ എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്.

കോട്ടയത്ത് വീടുകളിൽ മോഷണ ശ്രമം; പിന്നിൽ കുറുവാ സംഘമെന്ന് സംശയം

ALSO READ:കാറില്‍ ചാരിനിന്നതിന് മോഷണ കുറ്റം: ആദിവാസി യുവാവിന് ജാമ്യം ലഭിച്ചു

യാസിറിന്‍റെ ഭാര്യയുടെ മെറ്റൽ പാദസരം സ്വർണത്തിന്‍റേതാണെന്ന് കരുതി മോഷ്ടാക്കൾ അപഹരിച്ചതായി പരാതിയുണ്ട്. കൂടാതെ യാസ്മിന്‍റെ വീടിന്‍റെ വാതിൽ മോഷ്ടാക്കൾ കുത്തി തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു ബഹളം വച്ചതോടെ സംഘം കടന്നു. വടിവാൾ, കോടാലി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി അടിവസ്ത്രം മാത്രം ധരിച്ച് സംഘം നടന്നു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ കണ്ടെത്തി.

ഏറ്റുമാനൂർ പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. മോഷണത്തിന് ശേഷം ഇവർ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോയതായി സംശയിക്കുന്നുവെന്നും പരിശോധന കൂടുതൽ ഊർജിതമാക്കുമെന്നും ജില്ലാ പൊലീസ് ഡി. ശിൽപ അറിയിച്ചു. പഞ്ചായത്തിൽ മൈക്ക് അനൗൺസ്മെന്‍റിലൂടെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.

Last Updated : Nov 28, 2021, 11:52 AM IST

ABOUT THE AUTHOR

...view details