കേരളം

kerala

ETV Bharat / state

ആളനക്കമില്ലാത്ത കെട്ടിടത്തില്‍ ഒളിച്ചിരുന്ന സംഘം ഇറങ്ങിയോടി; കുറുവാസംഘമെന്ന് സംശയം

അതിരമ്പുഴ കാട്ടാത്തിയില്‍ മോഷ്ടാക്കളെന്ന് സംശയിക്കുന്ന സംഘത്തെ കണ്ടതിനെതുടര്‍ന്ന് പൊലീസും നാട്ടുകാരും തെരച്ചില്‍ ഊര്‍ജിതമാക്കി.

Search for kuruva thieves  കോട്ടയം കുറുവാസംഘം  കാട്ടാത്തിയില്‍ മോഷ്‌ടാക്കൾക്കായി തെരച്ചിൽ  അതിരമ്പുഴ മോഷണശ്രമം  Athirampuzha theft attempt  Kottayam home burglary  kuruva sangam
ആളനക്കമില്ലാത്ത കെട്ടിടത്തില്‍ ഒളിച്ചിരുന്ന സംഘം ഇറങ്ങിയോടി; കുറുവാസംഘമെന്ന് സംശയം

By

Published : Nov 30, 2021, 8:07 AM IST

കോട്ടയം:അതിരമ്പുഴ കാട്ടാത്തിയില്‍ മോഷ്ടാക്കളെന്ന് സംശയിക്കുന്ന സംഘത്തെ കണ്ടതിനെതുടര്‍ന്ന് പൊലീസും നാട്ടുകാരും തെരച്ചില്‍ ഊര്‍ജിതമാക്കി. കാട്ടാത്തി സ്കൂളിന് സമീപത്ത് പണിനടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആളനക്കം കണ്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രണ്ട് പേര്‍ ഇറങ്ങിയോടുകയായിരുന്നു.

തിങ്കളാഴ്‌ച വൈകി‌ട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ആളുകളെ വ്യക്തമായില്ലെന്നും ആളനക്കമില്ലാത്ത കെട്ടിടത്തില്‍ ഒളിച്ചിരുന്ന കുറുവാസംഘത്തില്‍പെട്ടവരാണോ ഇവരെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെ അതിരമ്പുഴ പഞ്ചായത്തിലെ തൃക്കേൽ - മനയ്‌കപ്പാടം ഭാഗങ്ങളിൽ ആറു വീടുകളില്‍ മോഷണശ്രമമുണ്ടായിരുന്നു. കുറുവാസംഘം രാത്രിയില്‍ നിരത്തിലൂടെ നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെതുടർന്ന് നാട്ടുകാര്‍ ഭയചകിതരായിരിക്കെയാണ് ഇപ്പോള്‍ കാട്ടാത്തിയിലെ സംഭവം.

READ MORE: അതിരമ്പുഴയിൽ വീണ്ടും മോഷണ ശ്രമം; ഭീതിയിൽ ജനം

വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണ് ശനിയാഴ്‌ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ഇവര്‍ പോയത്. റയില്‍വേസ്റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കാട്ടാത്തി. പൊലീസ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചതുകൂടാതെ ജനങ്ങൾ ഈ കാര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ അറിയിക്കുവാൻ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മൈക്ക് അനൗൺസ്മെന്‍റും നടത്തിയിരുന്നു.

മോഷ്ടാക്കളെകുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവരും സഹായം ആവശ്യമുള്ളവരും താഴെപറയുന്ന നമ്പരുകളില്‍ പൊലീസിനെ ബന്ധപ്പെടേണ്ടതാണ്:

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ: 9497931936
ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ: 0481-2597210
കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ : 04822-230323

ABOUT THE AUTHOR

...view details