കേരളം

kerala

ETV Bharat / state

Changanassery Good shepherd | Asia Book of Records | കത്തുകളെഴുതി കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ - Asia Book of Records India 2021 good shepherd public school kottayam

Changanassery good shepherd | Asia Book of Records | 4400 വിദ്യാര്‍ഥികള്‍ക്ക് കത്തുകളയച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കാഡ്‌സിലും (Asia Book of Records 2021) ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലുമാണ് (India Book of Records 2021) ചങ്ങനാശേരി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ളിക് സ്‌കൂള്‍ (Good Shepherd Public School) ഇടംനേടിയത്

കോട്ടയം ചങ്ങനാശേരി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ളിക് സ്‌കൂള്‍  കത്തുകളെഴുതി റെക്കോഡ് ഗുഡ് ഷെപ്പേഡ് പബ്ളിക് സ്‌കൂള്‍  ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്  കോട്ടയം ചങ്ങനാശേരി തെങ്ങണ ഏഷ്യ ബുക്ക് ഓഫ് റെക്കാഡ്‌സ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്  കോട്ടയം കേരളം ചങ്ങനാശേരി  good shepherd public school kottayam  Asia Book of Records India Book of Records  kerala kottayam changanassery  Asia Book of Records India 2021 good shepherd public school kottayam  India Book of Records good shepherd public school 2021 kottayam
കത്തുകളെഴുതി റെക്കോഡുമായി ഒരു സ്‌കൂള്‍; മഹാമാരിയില്‍ വിദ്യാര്‍ഥികള്‍ക്ക് കരുത്തേകുക ലക്ഷ്യം

By

Published : Nov 19, 2021, 3:25 PM IST

Updated : Nov 19, 2021, 8:39 PM IST

കോട്ടയം :വിദ്യാര്‍ഥികള്‍ക്ക് സ്നേഹവും വാത്സല്യവും ചൊരിയുന്ന കത്തുകളെഴുതി റെക്കോഡ് സൃഷ്‌ടിച്ചിരിക്കുകയാണ് ചങ്ങനാശ്ശേരി ഗുഡ് ഷെപ്പേഡ് പബ്ളിക് സ്‌കൂള്‍(Good Shepherd Public School). സ്‌കൂളിലെ ഒരു സംഘം അധ്യാപകരാണ് ഈ നേട്ടത്തിന് പിന്നില്‍. 4400 വിദ്യാര്‍ഥികള്‍ക്ക് കത്തുകളയച്ചാണ് സ്‌കൂള്‍ ഏഷ്യ ബുക്ക് ഓഫ് റെക്കാഡ്‌സിലും (Asia Book of Records 2021), ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും (India Book of Records 2021) ഇടം പിടിച്ചത്.

ശിശുദിനത്തിൽ ഇന്‍ലന്‍ഡില്‍ മനോഹരമായ കൈയ്യക്ഷരത്തില്‍ ഓരോ കുട്ടിയുടെയും കഴിവുകളടക്കം കുറിച്ചിട്ടുണ്ട് അധ്യാപകര്‍. കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ പ്‌ളസ്‌ ടു വരെയുള്ള കുട്ടികള്‍ക്കാണ് എഴുത്തുകളയച്ചത്. കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ മാനസിക സമ്മർദം കുറയ്ക്കുകയെന്ന ചിന്തയാണ് കത്തെഴുത്തിലേക്ക് നയിച്ചത്. പ്രിൻസിപ്പാള്‍ സുനിത സതീഷാണ് ഈ ആശയം മുന്നോട്ടുവച്ചത്. സ്‌കൂള്‍ മാനേജ്‌മെന്‍റെും അധ്യാപകരും കൂടെ നിന്നതോടെ ആശയം സഫലമാവുകയായിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് സ്നേഹവും വാത്സല്യവും ചൊരിയുന്ന കത്തുകളെഴുതി റെക്കോഡ് സൃഷ്‌ടിച്ച് കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍.

ശ്രമം ഒന്നര മാസത്തേത്, എഴുതിയത് 4400 കത്തുകള്‍

തപാൽ സംവിധാനത്തെക്കുറിച്ച് ( Indian Postal Department) അവബോധമുണ്ടാക്കുക, ഇൻലൻഡ് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും ഇതിനുപിന്നിലുണ്ടെന്നും സ്‌കൂള്‍ അധികൃതർ പറയുന്നു. ഓരോ കുട്ടികൾക്കുമെഴുതിയ കത്തുകൾ കമ്പ്യൂട്ടറില്‍ അപ്‌ലോഡ്‌ ചെയ്‌താണ് അധ്യാപകർ റെക്കോഡ്‌സ് കമ്മിറ്റികള്‍ക്ക് അയച്ചത്. ഒന്നര മാസക്കാലത്തെ ശ്രമം കൊണ്ടാണ് 4400 കത്തുകളെഴുതിയത്. ഇതിൽ 4190 എണ്ണമാണ് ഇരു ജഡ്‌ജിങ് പാനലുകളും അംഗീകരിച്ചത്.

സ്‌കാന്‍ ചെയ്‌ത് അയച്ചപ്പോള്‍ സംഭവിച്ച വ്യക്തത കുറവാണ് അംഗീകരിച്ച കത്തുകളുടെ എണ്ണത്തില്‍ കുറവുവരാന്‍ കാരണമായത്. എങ്കിലും ഈ വലിയ നേട്ടം കൈവരിക്കാനായതിന്‍റെ സന്തോഷത്തിലാണ് സ്‌കൂള്‍ അധികൃതര്‍. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിക്കുന്നതിനൊപ്പം സാമൂഹിക, സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിപ്പിട്ടുണ്ട് ഈ വിദ്യാലയം.

ALSO READ:Kerala world traveler| ലോക സഞ്ചാരിയായ ഹോട്ടൽ ഉടമ വിജയൻ അന്തരിച്ചു

Last Updated : Nov 19, 2021, 8:39 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details