കോട്ടയം: തുടക്കത്തിലെ ആവേശം അവസാനിച്ചതോടെ കോട്ടയം ജനറൽ ആശുപത്രിയിലെ ബഗ്ഗി കാറുകൾ ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍. രോഗികളെയും ഭിന്നശേഷിക്കാരെയും മറ്റും കിടത്തി കൊണ്ടുപോകുന്നതിനും മരുന്നുകൾ കൊണ്ടുപോകുന്നതിനുമായി ആശുപത്രിയിൽ ഉപയോഗിച്ചിരുന്ന രണ്ട് ബഗ്ഗി കാറുകളാണ് തകരാറിലായിരിക്കുന്നത്. 2018ൽ ഒരു സന്നദ്ധ സംഘടനയാണ് ഇത്തരം സേവനങ്ങൾക്കായി ആശുപത്രിക്ക് ബഗ്ഗി കാറുകൾ നൽകിയത്. എന്നാൽ ആറു മാസമായി ഇവ തകരാറിലാണ്. ശരിയാക്കുന്നതിന് ആശുപത്രി അധികൃതർ തയ്യാറായിട്ടുമില്ല. ഇതേതുടർന്ന് ആശുപത്രിയിലെ പേവാർഡിന് മുന്നിൽ ഇവ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
കോട്ടയം ജനറൽ ആശുപത്രിയിലെ ബഗ്ഗി കാറുകൾ കട്ടപ്പുറത്ത്
രോഗികളെയും കിടത്തി കൊണ്ടുപോകുന്നതിനും മരുന്നുകൾ കൊണ്ടുപോകുന്നതിനുമായി ആശുപത്രിയിൽ ഉപയോഗിച്ചിരുന്ന രണ്ട് ബഗ്ഗി കാറുകളാണ് തകരാറിലായിരിക്കുന്നത്.
KOTTAYAM GENARAL HOSPITAL BUGGY CARS
അതേസമയം ഇവയുടെ കേടുപാടുകൾ തീർക്കാൻ 56,000ത്തിലധികം രൂപ വേണമെന്നും നന്നാക്കുന്ന കമ്പനികൾ ഇവിടെയില്ലാത്തതിനാൽ ക്വട്ടേഷൻ വിളിച്ചു മാത്രമേ ഏതെങ്കിലും കമ്പനിയ്‌ക്ക് നൽകാൻ കഴിയുകയുള്ളൂ എന്നുമാണ് ഹോസ്‌പിറ്റൽ മാനേജ്‌മെന്‍റ് കമ്മിറ്റി അംഗം പോൾസൺ ജെ പീറ്റർ പറയുന്നത്. നിരവധി രോഗികൾക്ക് പ്രയോജനപ്പെടുന്ന ഈ സംവിധാനത്തിന്‍റെ തകരാർ പരിഹരിക്കുകയാണെങ്കിൽ നിലവിൽ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ വലിയൊരളവിൽ ഒഴിവാക്കാനാകും.