കോട്ടയം:പൊലീസിന്‍റെ സമയോചിതമായ ഇടപെടലില്‍ രക്ഷിക്കാനായത് ഒരു ജീവന്‍. ആത്മഹത്യക്ക് ശ്രമിച്ച ഇടുക്കി സ്വദേശി മനോജിനെയാണ് കോട്ടയം ഗാന്ധിനഗർ പൊലീസിന്‍റെ സമയോചിതമായ ഇടപെടലില്‍ രക്ഷിക്കാനായത്. തക്കസമയത്ത് ലഭിച്ച സന്ദേശം പിന്തുടര്‍ന്ന് സ്ഥലത്ത് കൃത്യസമയത്തെത്തിയതോടെയാണ് പൊലീസ് രക്ഷകരായത്.
ഇതും കേരള പൊലീസ് തന്നെ... ആത്മഹത്യക്ക് ശ്രമിച്ചയാളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് സമയോചിത ഇടപെടലില്‍ - മനോജിനെ
ലോഡ്‌ജ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് കോട്ടയം ഗാന്ധിനഗർ പൊലീസ്
ഗാന്ധി നഗറിലുള്ള ലോഡ്‌ജിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു മനോജ്. ഇന്ന് (29.10.2022) രാവിലെ ഇയാള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് അധികൃതർ ഗാന്ധിനഗർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ലോഡ്ജിലെത്തി മുറിയുടെ വാതില്‍ ചവിട്ടി തുറന്ന് അകത്തുകടക്കുകയായിരുന്നു.
ഈ സമയത്ത് കയ്യിലെ ഞരമ്പ് മുറിച്ച് അവശനായി കിടക്കുകയായിരുന്ന മനോജിനെ പൊലീസ് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാൾ തന്റെ സഹോദരിക്ക് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് സന്ദേശം അയച്ചതായും കണ്ടെത്തി. ഗാന്ധിനഗർ എസ്എച്ച്ഒ ഷിജി.കെ, എസ്ഐ സന്തോഷ് മോൻ, സിപി.ഒ ജോജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.