കേരളം

kerala

ETV Bharat / state

ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ - കോട്ടയം ഹാഷിഷ് പിടിച്ചു

ഒരുഗ്രാം ഹാഷിഷ് ഓയിലും 63 ഗ്രാം കഞ്ചാവുമായാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് വിറ്റ് ഹാഷിഷ് ഓയിൽ വാങ്ങി ഉപയോഗിക്കുകയാണ് ഇവരുടെ രീതി.

kottayam drug raid  kottayam drug news  kottayam hashish  കോട്ടയം മയക്കുമരുന്ന് വേട്ട  കോട്ടയം ഹാഷിഷ് പിടിച്ചു  കോട്ടയം വാർത്ത
ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ

By

Published : May 28, 2021, 11:14 AM IST

കോട്ടയം:വൈക്കം തലയോലപറമ്പിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ. വരിക്കാംകുന്ന് ഇരട്ടാണിക്കാവ് ക്ഷേത്രത്തിന്‍റെ സമീപത്ത് നിന്നാണ് യുവാക്കളെ വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി.എം മജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വരിക്കാംകുന്ന് ഭാഗത്ത്‌ കഞ്ചാവ്, മയക്കുമരുന്ന് ലോബികൾ പിടിമുറുക്കുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൈക്കം വെള്ളൂർ സ്വദേശികളായ അജയ് (22), വൈശാഖ് ( 27 ) എന്നിവരെ എക്‌സൈസ് പിടികൂടിയത്.

Also Read:ലോക്ക് ഡൗണിനിടയില്‍ കൂട്ട 'ബിരിയാണിയടി'; പൊലീസെത്തിയതും സംഘം രക്ഷപ്പെട്ടു

ഒരുഗ്രാം ഹാഷിഷ് ഓയിലും 63 ഗ്രാം കഞ്ചാവുമായാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്. ഒരു ഗ്രാം ഹാഷിഷ് ഓയിൽ 2000 രൂപയ്ക്ക് വാങ്ങിയതായാണ് ഇവർ മൊഴി നൽകിയത്. കഞ്ചാവ് വിൽപ്പനയ്ക്ക് വേണ്ടി വാങ്ങിയതാണ്. ആവശ്യക്കാർക്ക് അഞ്ച് ഗ്രാം 500 രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് വിറ്റ് ഹാഷിഷ് ഓയിൽ വാങ്ങി ഉപയോഗിക്കുകയാണ് ഇവരുടെ രീതി.

ABOUT THE AUTHOR

...view details