കോട്ടയം: ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട സംഭവത്തില്‍ പ്രധാന പ്രതി മുത്തു കുമാര്‍ അറസ്റ്റിൽ. ആലപ്പുഴ കലവൂരിൽ നിന്നാണ് മുത്തു കുമാറിനെ അറസ്റ്റു ചെയ്‌തത്. ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയിൽ ബിന്ദു മോന്‍റെ മൃതദേഹമാണ് ഇന്നലെ ചങ്ങനാശ്ശേരി എ സി കോളനിയിൽ പ്രതി മുത്തുകുമാർ വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ കോൺക്രീറ്റ് തറ പൊളിച്ചപ്പോൾ കണ്ടെത്തിയത്.
ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി പിടിയിൽ - ആലപ്പുഴ നോർത്ത് സി ഐ
യുവാവിനെ കൊന്ന് വീടിനുള്ളിൽ ചാക്കില്‍ കെട്ടി കുഴിച്ചിട്ട സംഭവത്തില്‍ പ്രതി മുത്തു കുമാര്‍ അറസ്റ്റിൽ. ആലപ്പുഴ നോർത്ത് സിഐയാണ് പ്രതിയെ പിടികൂടിയത്.
ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി പിടിയിൽ
ബിന്ദു മോനെ കഴിഞ്ഞ സെപ്‌റ്റംബർ 26 മുതലാണ് കാണാതായത്. ആലപ്പുഴ നോർത്ത് സിഐ ആണ് പ്രതിയെ പിടിച്ചത്. മുത്തുകുമാറിനെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും.
Also Read: ചങ്ങനാശ്ശേരിയിൽ 'ദൃശ്യം മോഡൽ' കൊലപാതകം; യുവാവിന്‍റെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ