കോട്ടയം: വിവാദങ്ങൾക്കൊടുവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചക്ക് ഒടുവിലാണ് അടുത്ത എട്ട് മാസത്തേക്ക് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. ജില്ലാ കലക്‌ടർ സുധീർ ബാബുവിന്‍റെ നേതൃത്വത്തിൽ 11 മണിയോടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഏഴിനെതിരെ പതിനാല് വോട്ടുകൾക്കാണ് സെബാസ്റ്റ്യൻ വിജയിച്ചത്.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പ്രസിഡന്‍റ് - കേരളാ കോണ്‍ഗ്രസ്
ഏഴിനെതിരെ പതിനാല് വോട്ടുകൾക്കാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തുങ്കല്‍ വിജയിച്ചത്
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പ്രസിഡന്‍റ്
ജനപക്ഷം അംഗം തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. സെബാസ്റ്റ്യന്‍റെ കാലാവധിക്ക് ശേഷമുള്ള ആറ് മാസം ജോസഫ് വിഭാഗത്തിലെ അജിത് മുതിരവേലിയെ ചുമതല ഏല്‍പിക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. എന്നാൽ യുഡിഎഫ് തീരുമാനത്തിൽ പി ജെ ജോസഫ് വിഭാഗം അതൃപ്‌തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Last Updated : Jul 25, 2019, 6:02 PM IST