കോട്ടയം:ജില്ലയ്ക്ക് ഈ മാസം ആകെ 1,97,400 കൊവിഡ് വാക്‌സിൻ ഡോസുകൾ ലഭിക്കുമെന്ന് ജില്ല കലക്‌ടർ എം. അഞ്ജന. ജില്ലയിൽ ശേഷിച്ചിരുന്ന വാക്‌സിൻ ഡോസുകൾ ബുധനാഴ്‌ചയോടെ തീർന്നിരുന്നു. തുടർന്ന് ജൂൺ 9, 10 തീയതികളിൽ വാക്‌സിൻ വിതരണം മുടങ്ങുകയും ചെയ്‌തിരുന്നു.
വാക്‌സിനേഷൻ; കോട്ടയത്തിന് ജൂണിൽ 1,97,400 വാക്‌സിൻ ഡോസുകൾ ലഭിക്കുമെന്ന് കലക്‌ടർ - കോട്ടയം കൊവിഡ് വാക്സിൻ
ജില്ലയിൽ വാക്‌സിൻ സ്റ്റോക്ക് തീർന്നിരുന്നതിനാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വാക്‌സിനേഷൻ മുടങ്ങിയിരുന്നു.

കോട്ടയം ജില്ല കലക്‌ടർ എം. അഞ്ജന
Also Read:കോട്ടയത്ത് നാല് കൊവിഡ് ആശുപത്രികൾ കൂടി
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലഭ്യമാക്കുന്ന 1,71,110 ഡോസ് കൊവിഷീല്‍ഡും 26,290 ഡോസ് കൊവാക്‌സിനുമാണ് ജില്ലയില്‍ ജൂണ്‍ മാസത്തില്‍ വിവിധ ഘട്ടങ്ങളിലായി എത്തിക്കുക. 5,000 ഡോസ് കൊവാക്‌സിന്‍ ജൂണ്‍ 11ന് തന്നെ എത്തിക്കും. ഇത് രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവർക്കായിരിക്കും നല്‍കുക.