കേരളം

kerala

ETV Bharat / state

സ്രവ പരിശോധനകൾക്കായി സഞ്ചരിക്കുന്ന സാംപിൾ കളക്ഷൻ യൂണിറ്റ്

മുൻപ് വീട്ടിൽ നിന്നും പരിശോധന കേന്ദ്രത്തിലെത്തിച്ച് സാംപിൾ ശേഖരിക്കുന്നതായിരുന്നു രീതി. മെബൈൽ കളക്ഷൻ യൂണിറ്റിൻ്റെ വരവോടെ ഈ വിപുലമായ പ്രക്രിയക്ക് പരിഹാരമാകും

കോട്ടയം  കൊവിഡ്  സാംപിൾ കളക്ഷൻ  മെബൈൽ കളക്ഷൻ  കോട്ടയം കളക്ട്രേറ്റിൽ  പൊലീസ് ഉദ്യോഗസ്ഥർ  വ്യാപാനസാധ്യത
സ്രവ പരിശോധനകൾക്കായി സംസ്ഥാനത്ത് സഞ്ചരിക്കുന്ന സാംപിൾ കളക്ഷൻ യൂണിറ്റുമായി കോട്ടയം ജില്ലാ ഭരണകൂടം

By

Published : May 5, 2020, 4:19 PM IST

Updated : May 5, 2020, 5:26 PM IST

കോട്ടയം :കൊവിഡ് 19 പരിശോധനകൾക്കായി സംസ്ഥാനത്ത് ആദ്യമായി സഞ്ചരിക്കുന്ന സാംപിൾ കളക്ഷൻ യൂണിറ്റുമായി കോട്ടയം ജില്ലാ ഭരണകൂടം. സർവൈവൽ സാംപിൾ ശേഖരണത്തിനായി ഓരോ ദിവസവുമെടുക്കുന്ന സമയവും പ്രതിസന്ധികളും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ സാംപിൾ ശേഖരണത്തിലെ പുതിയ കാൽവയ്‌പ്.

സ്രവ പരിശോധനകൾക്കായി സഞ്ചരിക്കുന്ന സാംപിൾ കളക്ഷൻ യൂണിറ്റ്

മുൻപ് വീട്ടിൽ നിന്നും പരിശോധന കേന്ദ്രത്തിലെത്തിച്ച് സാംപിൾ ശേഖരിക്കുന്നതായിരുന്നു രീതി. മെബൈൽ കളക്ഷൻ യൂണിറ്റിൻ്റെ വരവോടെ ഈ വിപുലമായ പ്രക്രിയക്ക് പരിഹാരമാകും. ഒരു പ്രദേശത്തുള്ള പരമാവധി ആളുകളുടെ സാംപിളുകൾ പുതിയ മാര്‍ഗത്തിലൂടെ ശേഖരിക്കാനാവും. വാഹനത്തിനുള്ളിൽ ഇരുന്ന് തന്നെ ദാതാവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെടാതെ സാംപിളുകൾ ശേഖരിക്കത്തക്ക വിധത്തിലാണ് വാഹനത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡോക്‌ടർക്ക് പുറമെ ഒരു സഹായിയും മൊബൈൽ സാംപിൾ കളക്ഷൻ യൂണിറ്റില്‍ ഉണ്ടാവും. കോട്ടയം കലക്‌ടറേറ്റില്‍ നടന്ന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ജില്ലാ കലക്‌ടർ പികെ സുധീർ ബാബു നിർവ്വഹിച്ചു. ജില്ലയിലെ വിവിധ ജനറൽ ആശുപത്രികളിൽ നിലവിലുള്ള കിയോസ്ക്കുകളുടെ മൊബൈൽ പതിപ്പാണിത്. രോഗലക്ഷണങ്ങളില്ലാത്ത വയോജനങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ, ഗർഭിണികൾ തുടങ്ങി പ്രത്യേക വിഭാഗത്തിൽപ്പെടുന്നവരുടെ സാംപിളുകൾ ആദ്യഘട്ടത്തിൽ പ്രൈമറി ഹെൽത്ത് സെന്‍ററുകളിലെത്തി ശേഖരിക്കും. കൂടുതൽ പരിശോധനകൾ നടത്തി സമൂഹ വ്യാപാനസാധ്യതയെ പൂർണമായും ദുരീകരിക്കുകയാണ് പദ്ധതിയിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യം വക്കുന്നത്.

Last Updated : May 5, 2020, 5:26 PM IST

ABOUT THE AUTHOR

...view details