കേരളം

kerala

ETV Bharat / state

മന്ത്രിക്കെതിരെ 'തലതിരിഞ്ഞ' പ്രതിഷേധവുമായി കോട്ടയം ഡിസിസി പ്രസിഡന്‍റ് - മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ കോട്ടയം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ പ്രതിഷേധം

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തിലാണ് നാട്ടകം സുരേഷിന്‍റെ പ്രതിഷേധം.

Kottayam dcc president protest against minister Ahamad Devarkovil  ahamad devarkovil inappropriate unfurling of indian flag  മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ കോട്ടയം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ പ്രതിഷേധം  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലതിരിഞ്ഞ് ഉയര്‍ത്തിയ സംഭവം
മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ 'തലതിരിച്ച്' പ്രതിഷേധിച്ച് കോട്ടയം ഡിസിസി പ്രസിഡന്‍റ്

By

Published : Jan 26, 2022, 3:52 PM IST

കോട്ടയം:മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലതിരിഞ്ഞ് ഉയർത്തിയ സംഭവത്തിൽ 'തല തിരിഞ്ഞ' പ്രതിഷേധവുമായി ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നാട്ടകം സുരേഷ്. മന്ത്രി അഹമ്മദ് ദേവർ കോവിലിന്‍റെ ഫോട്ടോ തലതിരിച്ച് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്താണ് നാട്ടകം സുരേഷ് പ്രതിഷേധം പങ്കു വച്ചത്.
റിപബ്ലിക്ക് ദിന പരേഡിനിടെ കാസർകോട് ജില്ലയിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തല തിരിച്ച് ഉയർത്തിയത്. ഈ വിഷയത്തിലാണ് പ്രതിഷേധവുമായി നാട്ടകം സുരേഷ് രംഗത്ത് എത്തിയിരിക്കുന്നത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details