കോട്ടയം : സിപിഐ-കേരള കോണ്‍ഗ്രസ് എം പോരിന് കോട്ടയം ജില്ലയില്‍ വീണ്ടും കളമൊരുങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാര കൈമാറ്റം സംബന്ധിച്ചാണ് പുതിയ തര്‍ക്കം. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് എത്തിയത് മുതല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ പ്രകടമായിരുന്നു.
ജില്ലയില്‍ രണ്ട് വര്‍ഷം കഴിയുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരൊക്കെ രാജി വയ്‌ക്കണമെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിലും പാറത്തോട് പഞ്ചായത്തിലും കേരള കോണ്‍ഗ്രസ് എം പ്രതിനിധികള്‍ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചില്ല. സിപിഐ മുന്‍ധാരണ പ്രകാരം രാജിവച്ചിരുന്നുവെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വക്കേറ്റ് വിബി ബിനു അഭിപ്രായപ്പെട്ടു.