കോട്ടയം: ജില്ലയില്‍ പുതുതായി ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു.
കോട്ടയത്ത് ആറ് പേർക്ക് കൂടി കൊവിഡ് - covid kerala
വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു.
ജൂൺ അഞ്ചിന് ഡൽഹിയിൽ നിന്നും വിമാനത്തിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വാഴൂർ സ്വദേശിനി, മധ്യ പ്രദേശിൽ നിന്നും സ്വകാര്യ ബസിൽ ജൂൺ 18ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന അയർക്കുന്നം സ്വദേശി, ഡൽഹിയിൽ നിന്നും ജൂൺ 23ന് എത്തിയ പായിപ്പാട് സ്വദേശി, രോഗം സ്ഥിരികരിച്ച പായിപ്പാട് സ്വദേശിക്കൊപ്പം എത്തിയ 13 വയസുകാരനായ മകൻ, സൗദി അറേബ്യയിൽ നിന്നും എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പനച്ചിക്കാട് സ്വദേശി, ദുബായിൽ നിന്നെത്തി പനച്ചിക്കാടുള്ള വീട്ടിൽ ഗാർഹിക നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒൻപത് പേർ കൂടി രോഗമുക്തി നേടിയതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 109 ആയി.