കേരളം

kerala

ETV Bharat / state

കോട്ടയത്തെ 4 പഞ്ചായത്തുകളില്‍ കൊവിഡ് വ്യാപനം രൂക്ഷം

ചെമ്പ് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 50.53 ശതമാനമാണ് ചെമ്പിലെ നിരക്ക്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ കോട്ടയം നഗരസഭയിലാണ്.1453 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.

കോട്ടയം കൊവിഡ് കണക്കുകൾ  kottayam covid  kottayam covid updates  കൊവിഡ് വ്യാപനം  kottayam covid cases
കോട്ടയത്തെ 4 പഞ്ചായത്തുകളില്‍ കൊവിഡ് വ്യാപനം രൂക്ഷം

By

Published : Apr 24, 2021, 12:47 AM IST

കോട്ടയം: ജില്ലയിലെ നാലു ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ 10 ദിവസത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിനും മുകളില്‍. ചെമ്പ് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. 50.53 ശതമാനമാണ് ചെമ്പിലെ നിരക്ക്. മണിമല(46.15), തലയാഴം(41.35), കൂരോപ്പട(41.1) എന്നിവയാണ് ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള മറ്റു പഞ്ചായത്തുകള്‍.

Read More:വാരാന്ത്യ നിയന്ത്രണം രാത്രി 12 മണി മുതല്‍; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

ഒന്‍പത് പഞ്ചായത്തുകളില്‍ പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലാണ്. ഉദയനാപുരം(36.6), മറവന്തുരുത്ത്(35.7), കുമരകം(34.4), ടിവിപുരം(34.3), മീനടം(32), ആര്‍പ്പൂക്കര(31.7), മാടപ്പള്ളി(31.3), മണര്‍കാട്(30.8), പാമ്പാടി(30.8) എന്നിവയാണ് ഈ പഞ്ചായത്തുകള്‍. മറ്റ് 33 മറ്റ് 33 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ നിരക്ക് 20ന് മുകളിലാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ കോട്ടയം നഗരസഭയിലാണ്. 1453 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. 14.6 ശതമാനമാണ് കോട്ടയം നഗരസഭയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Read More:സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി

മറ്റു 14 തദ്ദേശസ്ഥാപന മേഖലകളില്‍ ഇപ്പോള്‍ 200ലധികം രോഗികളുണ്ട്. പാമ്പാടി-441, ചങ്ങനാശേരി-393, ഏറ്റുമാനൂര്‍-345, കൂരോപ്പട-321, അതിരമ്പുഴ-309, ആര്‍പ്പൂക്കര-288, മുണ്ടക്കയം, കടുത്തുരുത്തി-267, മാടപ്പള്ളി-264, രാമപുരം-254, പുതുപ്പള്ളി-223, അയര്‍ക്കുന്നം-206, എലിക്കുളം-202, മണര്‍കാട്-200 എന്നിങ്ങനെയാണ് ചികിത്സയിൽ തുടരുന്നവരുടെ എണ്ണം. ഇതിനു പുറമെ 38 തദ്ദേശ സ്ഥാപനങ്ങളുടെ പരിധയിൽ നൂറിലധികം രോഗികളുണ്ട്. 1986 പേർക്കാണ് വെള്ളിയാഴ്‌ച ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details