കോട്ടയം: കുവൈറ്റിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച രണ്ട് വയസുകാരന്‍റെ ഗർഭിണിയായ അമ്മയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോട്ടയത്ത് രോഗബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായി. കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതോടെ അമ്മയേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മെയ് ഒമ്പതിന് കുവൈറ്റിൽ നിന്ന് വിമാനത്തിൽ കൊച്ചിയില്‍ എത്തിയവരായിരുന്നു അമ്മയും മകനും. രണ്ട് പേരുടെ സാമ്പിളുകൾ ഒരേ ദിവസമാണ് ശേഖരിച്ചിരുന്നതെങ്കിലും അമ്മയുടെ ആദ്യ പരിശോധനാ ഫലം അപൂർണമായതിനെ തുടർന്ന് വീണ്ടും സാമ്പിൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു.
കോട്ടയത്ത് കൊവിഡ് ബാധിച്ച രണ്ട് വയസുകാരന്‍റെ ഗർഭിണിയായ അമ്മയ്‌ക്കും രോഗം സ്ഥിരീകരിച്ചു - കുവൈറ്റ് കൊവിഡ്
കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതോടെ അമ്മയേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
![കോട്ടയത്ത് കൊവിഡ് ബാധിച്ച രണ്ട് വയസുകാരന്‍റെ ഗർഭിണിയായ അമ്മയ്‌ക്കും രോഗം സ്ഥിരീകരിച്ചു kottayam covid case കോട്ടയം കൊവിഡ് സ്രവ പരിശോധന കുവൈറ്റ് കൊവിഡ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7184547-thumbnail-3x2-vss.jpg)
കോട്ടയത്തെ രണ്ട് വയസുകാരന്‍റെ ഗർഭിണിയായ അമ്മയ്‌ക്കും കൊവിഡ്
ഇവരുടെ സഹയാത്രികരായിരുന്ന മറ്റൊരു ഗർഭിണിയ്‌ക്കും കുട്ടിക്കും ഉൾപ്പെടെ മൂന്ന് പേർക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരെ കുവൈറ്റിൽ വിമാനത്താവളത്തിലെത്തിച്ച ടാക്‌സി ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർക്കൊപ്പം സഹയാത്രികരായുണ്ടായിരുന്ന, കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ പരിശോധനാ ഫലങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിൽ വിദേശത്ത് നിന്നെത്തിയ എല്ലാ വ്യക്തികളുടെയും സാമ്പിളുകൾ പരിശോധനയ്‌ക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം.