ജില്ലയിൽ രണ്ട് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു - kottayam covid updates
സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
![ജില്ലയിൽ രണ്ട് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു കോവിഡ് 19 ജില്ലയിൽ രണ്ട് പേർക്കു കൂടി covid updates kottayam kottayam covid updates new positive cases in kottayam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7319995-272-7319995-1590241989013.jpg)
കോട്ടയം: ജില്ലയിൽ രണ്ട് പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കറുകച്ചാൽ സ്വദേശിയ്ക്കും, മറ്റൊരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരേയും കോട്ടയം മെഡിക്കൽ കോളജ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. കുവൈറ്റിൽ നിന്നെത്തിയ ഉഴവൂർ സ്വദേശിയായ യുവതി വൈറസ് മുക്തയായി. ഇതേടെ ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒൻപതായി. എട്ട് പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.