കോട്ടയം: കൊവിഡ് പ്രതിരോധത്തിനായി നഗരങ്ങളില്‍ സ്ഥാപിച്ച കൈകഴുകല്‍ കേന്ദ്രങ്ങൾ പലതും ഉപയോഗ ശൂന്യമായി. പാലാ ടൗണിലെ സ്വകാര്യ ബസ് സ്റ്റാൻഡില്‍ സ്ഥാപിച്ച വാട്ടർ ടാങ്കില്‍ എലി ചത്ത് അഴുകിയ നിലയിലാണ്. കൈകഴുകാൻ വെള്ളമെടുത്ത പലർക്കും ചൊറിച്ചില്‍ അനുഭവപ്പെട്ടതായി പരാതിയുണ്ട്. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിന്‍റെ ഭാഗമായാണ് നഗരത്തിന്‍റെ പല ഭാഗങ്ങളിലും കൈകഴുകല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലളിതമായതോടെ ഇവ വൃത്തിയാക്കാതെയായി.
നഗരസഭയുടെ അനാസ്ഥ; കോട്ടയത്ത് കൈ കഴുകാനുള്ള വാട്ടർ ടാങ്കില്‍ ചത്ത എലി - covid resistance activity
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കോട്ടയം ടൗണിലെ സ്വകാര്യ ബസ് സ്റ്റാൻഡില്‍ കൈകഴുകാൻ വച്ച വാട്ടർ ടാങ്കിലാണ് ചത്ത എലിയെ കണ്ടെത്തിയത്
നിരവധി ആളുകള്‍ എത്തുന്ന ടൗണിലെ സ്വകാര്യ ബസ്റ്റാന്‍ഡില്‍ പാലാ നഗരസഭ സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കിലാണ് ചത്ത് എലിയെ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് എലി ചത്തുവെന്നത് വ്യക്തമാണ്. ഇത് അറിയാതെ പലരും കൈയ്യും മുഖവും കഴുകി. കഴുകിയവര്‍ക്കെല്ലാം ചൊറിച്ചില്‍ അനുഭവപ്പെട്ടു. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ചത്ത എലിയെ കണ്ടെത്തിയത്. ഡെങ്കിപ്പനി ഉള്‍പെടെ ഉള്ള പകര്‍ച്ച വ്യാധികള്‍ പാലാ നിയോജക മണ്ഡലത്തിലടക്കം പടര്‍ന്ന് പിടിക്കുമ്പോഴാണ് നഗരസഭയുടെ അശ്രദ്ധ. പൊതു ഇടങ്ങളിലെ ഇത്തരം സംഭവങ്ങള്‍ ഗുരുതര ആരോഗ്യ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വാട്ടർ ടാങ്ക് സ്ഥാപിക്കുന്നവര്‍ പിന്നിട് മതിയായ ശ്രദ്ധ കൊടുക്കാതെ വെള്ളം മാത്രം നിറച്ച് പോകുന്ന പതിവ് ആണ് ഉള്ളത്. പലയിടത്തും വാട്ടര്‍ ടാങ്കിന് മൂടി പോലുമില്ല. എലിയെ കണ്ടെത്തിയ ടൗണ്‍ സ്റ്റാൻഡിലെ വാട്ടര്‍ ടാങ്ക് കാര്‍ഡ് ബോർഡ് കൊണ്ടാണ് മൂടിയിരുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന കൈ കഴുകല്‍ കേന്ദ്രവും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. കൈ കഴുകുന്നിടത്ത് വെള്ളം കെട്ടി നില്‍ക്കുന്നത് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിനും ഇടയാക്കുന്നു. കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ സ്ഥാപിച്ചിരിക്കുന്ന കൈകഴുകല്‍ കേന്ദ്രങ്ങളില്‍ ആരോഗ്യ വകപ്പിന്‍റെ അടക്കം കൃത്യമായ പരിശോധനകള്‍ ഇല്ലാത്തതിനാല്‍ കൊവിഡ് പ്രതിരോധ കേന്ദ്രങ്ങള്‍ മറ്റ് പകര്‍ച്ച വ്യാധികളുടെ ഉറവിടമായി മാറുമെന്ന ആശങ്ക ഉയരുന്നുണ്ട്.