കോട്ടയം:നഗരസഭ കൗൺസിലർ ജിഷ ഡെന്നി അന്തരിച്ചു. കാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കോട്ടയം നഗരസഭ കൗൺസിലർ ജിഷ ഡെന്നി അന്തരിച്ചു - councillor death kottayam
കാൻസർ രോഗബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്.
ജിഷ ഡെന്നി
കോട്ടയം നഗരസഭ 38-ാം ചിങ്ങവനം-പുത്തൻതോട് വാർഡ് കോൺഗ്രസ് കൗൺസിലറായിരുന്നു. 2010-2015 കാലയളവിളും കോട്ടയം നഗരസഭ കൗൺസിലർ ആയിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് അർബുദം കണ്ടെത്തി രോഗശമനം നേടിയിരുന്നെങ്കിലും വീണ്ടും അസുഖം മൂർച്ഛിക്കുകയായിരുന്നു.
സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും.