കോട്ടയം:ജില്ലയിലെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫർസോൺ വിരുദ്ധ സമര പോസ്റ്ററിൽ ഉമ്മൻചാണ്ടിയുടെ ചിത്രമില്ല. ഇന്ന് കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്.
വിവാദം ഒഴിയാതെ കോട്ടയം ഡിസിസി: ഉമ്മൻചാണ്ടിയെ ഒഴിവാക്കി ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്റര്‍ - ബഫർസോൺ വിരുദ്ധ സമര പരിപാടി
ഇന്ന് കോരുത്തോട് നടക്കുന്ന ബഫർസോൺ വിരുദ്ധ സമര പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. പോസ്റ്ററിൽ രമേശ് ചെന്നിത്തലയുടെയും കെ സി ജോസഫിന്‍റെയും തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെയും ചിത്രങ്ങളുണ്ട്. നടപടിക്ക് പിന്നാലെ ഉമ്മൻചാണ്ടി അനുകൂലികൾ ഡിസിസി നേതൃത്വത്തെ അതൃപ്‌തി അറിയിച്ചു.
![വിവാദം ഒഴിയാതെ കോട്ടയം ഡിസിസി: ഉമ്മൻചാണ്ടിയെ ഒഴിവാക്കി ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്റര്‍ kottayam congress poster controversy congress poster controversy kottayam congress poster congress poster avoided oommenchandys photo poster controversy പോസ്റ്റർ വിവാദം കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം കോട്ടയത്തെ വീണ്ടും പോസ്റ്റർ വിവാദം ഉമ്മൻചാണ്ടി പോസ്റ്റർ വിവാദം ഉമ്മൻചാണ്ടിയുടെ ഫോട്ടോ ഉൾപ്പെടുത്താതെ പോസ്റ്റർ ബഫർസോൺ വിരുദ്ധ സമര പരിപാടി ബഫർസോൺ വിരുദ്ധ സമര പോസ്റ്റർ കോട്ടയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17319986-thumbnail-3x2-kodgo.jpg)
പോസ്റ്റർ വിവാദം
തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്‌തിയാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ ഉമ്മൻചാണ്ടി അനുകൂലികൾ ഡിസിസി നേതൃത്വത്തെ അതൃപ്‌തി അറിയിച്ചു. വിവാദത്തിന്‍റെ ആവശ്യമില്ലെന്നും പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്റ്റിൽ വച്ചതെന്നുമാണ് ഡിസിസി നേതൃത്വത്തിന്‍റെ വിശദീകരണം.