കോട്ടയം : ക്രിസ്‌മസ് ആഘോഷങ്ങളുടെ വരവറിയിച്ച് കോട്ടയത്ത് ക്രിസ്‌മസ് പാപ്പാമാരുടെ റാലി. രണ്ടായിരത്തോളം ക്രിസ്‌മസ് പാപ്പാമാരാണ് അക്ഷരനഗരി കീഴടക്കിയത്. നഗരത്തിലെ വിവിധ സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികളാണ് ക്രിസ്‌മസ് വിളംബര റാലിയില്‍ പങ്കാളികളായത്.
നഗരവീഥി കീഴടക്കി ക്രിസ്‌മസ് പാപ്പാമാര്‍ ; കോട്ടയത്ത് 2000 സാന്‍റമാര്‍ അണിനിരന്ന വിളംബരറാലി - ക്രിസ്‌മസ് പാപ്പാമാരുടെ റാലി
കോട്ടയം നഗരത്തില്‍ ബോണ്‍ നത്താലെയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്രിസ്‌മസ് വിളംബര റാലി സംഘടിപ്പിച്ചത്. നഗരത്തിലെ വിവിധ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് സാന്‍റ വേഷമണിഞ്ഞ് നിരത്തിലേക്കിറങ്ങിയത്.
കോട്ടയത്ത് 2000 സാന്‍റാമാര്‍ അണിനിരന്ന വിളംബരറാലി
ബോണ്‍ നത്താലെയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജില്ലയില്‍ ക്രിസ്‌മസ് വിളംബര റാലി സംഘടിപ്പിച്ചത്. ചങ്ങനാശ്ശേരി ഡിവൈഎസ്‌പി അനില്‍ കുമാര്‍ കോട്ടയം പരേഡ് ഗ്രൗണ്ടില്‍ ഫ്ലാഗ് ഓഫ് ചെയ്‌ത റാലി തിരുനക്കര മൈതാനത്താണ് സമാപിച്ചത്. ആട്ടവും പാട്ടുമായി വീഥി കയ്യടക്കിയ സാന്‍റമാര്‍ യാത്രയ്‌ക്കിടെ റോഡിനിരുവശത്തും നിന്നിരുന്നവര്‍ക്ക് ആശംസകളും നേര്‍ന്നു.
Last Updated : Dec 18, 2022, 2:14 PM IST