കോട്ടയം:കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് കാമുകനായ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടിയെന്ന് നിതു പൊലീസിനോട് പറഞ്ഞു. കുട്ടി ഇബ്രാഹിമിന്റെതാണെന്ന് കാണിച്ച് ബ്ളാക്ക്‌മെയിലിങ് നടത്തുകയായിരുന്നു ഉദ്ദേശം.
ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട ഇബ്രാഹിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു നീതു. പിന്നീട് ഇരുവരും ചേർന്ന് കൊച്ചിയിൽ ഒരു സ്ഥാപനം നടത്തിയിരുന്നു. അപ്പോഴാണ് നീതുവിൽ നിന്ന് ഇബ്രാഹിം പണവും സ്വർണവും തട്ടിയെടുത്തതെന്ന് നീതു പറയുന്നു. വിവാഹ വാഗ്ദാനം നൽകി ഇബ്രാഹിം വഞ്ചിച്ചുവെന്നും നീതു ഗർഭിണിയായ വിവരം ഭർത്താവും ഇബ്രാഹിമും അറിഞ്ഞിരുന്നു.