കേരളം

kerala

ETV Bharat / state

കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന: കോട്ടയത്ത് യുവാക്കള്‍ പിടിയില്‍ - കോട്ടയത്തെ കഞ്ചാവ് കേസ്

കോട്ടയം ജില്ലയില്‍ ലഹരി വസ്‌തുക്കളുടെ വില്‍പന തടയുന്നതിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്

കോളേജ് വിദ്യാർഥികൾക്ക് വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കൾ പിടിയില്‍  Kottayam Cannabis sale youth arrested  Kottayam Cannabis sale  cannabis sale among collage students in Kottayam  കോട്ടയത്ത് കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍  കോട്ടയത്തെ കഞ്ചാവ് കേസ്  കോട്ടയത്ത് ലഹരി വേട്ട
കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന; കോട്ടയത്ത് യുവാക്കള്‍ പിടിയില്‍

By

Published : Jul 30, 2022, 12:34 PM IST

കോട്ടയം:കോളജ് വിദ്യാർഥികൾക്ക് വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കൾ പിടിയില്‍. പാലാ കോരുത്തോട് ആലഞ്ചേരി വീട്ടിൽ അരുൺ ജോണി (22), എരുമേലി മുട്ടപ്പള്ളി കരക്കാട്ട് കുന്നേൽ അക്ഷയ് ഫ്രാൻസിസ് (22) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. കോട്ടയം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരി വസ്‌തുക്കളുടെ വില്‍പന തടയുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പാലാ ടൗൺ ഭാഗത്തു വച്ച് യുവാക്കളെ പിടികൂടിയത്.

കഞ്ചാവിന്‍റെ വില്‍പന തടയുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ പരിശോധന ശക്തമാക്കിയതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക് അറിയിച്ചു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി ടോംസൺ, സബ് ഇൻസ്പെക്‌ടർ അഭിലാഷ് എം.ഡി, സിവിൽ പൊലീസ് ഓഫിസർമാരായ ജസ്റ്റിൻ, അരുൺ സി.എം, രാഹുൽ, മഹേഷ്, സുമീഷ് മക്‌മിലൻ, ജോഷി മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details