കോട്ടയം: ജില്ലയിൽ ചെമ്പ് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ല കലക്‌ടർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടാം വാർഡിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും ദയാവധം ചെയ്യുകയും മറവു ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്‌തു. രോഗം സ്ഥിരീകരിച്ച് രണ്ടു മാസത്തിൽ താഴെയുള്ള 271 താറാവുകളെയാണ് ദയാവധം ചെയ്‌തത്.
കോട്ടയം പക്ഷിപ്പനി: 1,327 വളർത്തു പക്ഷികളെ ദയാവധം ചെയ്‌തു - ദയാവധം
രോഗം ബാധിച്ച 271 താറാവുകളെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 542 കോഴികളെയും 433 താറാവുകളെയും 71 ലൗ ബേർഡ്‌സിനേയുമാണ് ദയാവധം നടത്തിയത്
ഒരു കിലോമീറ്റര്‍ ചുറ്റളവിൽ വളര്‍ത്തുന്ന 542 കോഴികളെയും 433 താറാവുകളെയും 71 ലൗ ബേർഡ്‌സിനേയും ദയാവധം നടത്തി ശാസ്‌ത്രീയമായി മറവു ചെയ്‌തു. റവന്യൂ, ആരോഗ്യം, പൊലീസ്, പഞ്ചായത്ത്, മൃഗസംരക്ഷണം എന്നീ വകുപ്പുകൾ സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തിയത്. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശ്ശേരി, ജില്ല എ പിഡിമിയോളജിസ്റ്റ് ഡോ. രാഹുൽ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. മനോജ് കുമാർ, എന്നിവർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
ചെമ്പ് പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. കവിത, ഡോ. അജയ് കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ദ്രുതകർമ സേനയാണ് പക്ഷികളെ നശിപ്പിച്ച് മറവു ചെയ്‌തത്.
രോഗബാധ കണ്ടെത്തിയ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള രോഗബാധിത പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാവുമെന്ന് ഡോ. ഷാജി പണിക്കശേരി അറിയിച്ചു.