കേരളം

kerala

ETV Bharat / state

കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു - bike accident

അതിരമ്പുഴ എംജി സർവ്വകലാശാലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

ബൈക്കപകടം 19 കാരൻ മരിച്ചു  Kottayam bike accident  Kottayam  bike accident  കോട്ടയം
കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു

By

Published : Feb 22, 2021, 10:19 PM IST

കോട്ടയം:ഏറ്റുമാനൂർ മെഡിക്കൽ കോളജ് റോഡിൽ ബൈക്ക് അപകടത്തിൽ 19 വയസുകാരൻ മരിച്ചു. പാലാ ചേർപ്പുങ്കൽ നരിപ്പാറ ബെന്നി കുര്യാക്കോസിന്‍റെ മകൻ ബെൻസൺ ബെന്നിയാണ് മരിച്ചത്. അതിരമ്പുഴ എംജി സർവ്വകലാശാലയ്ക്ക് സമീപമുള്ള റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്കായിരുന്നു അപകടം. സംസ്കാരം ചൊവാഴ്ച്ച നാല് മണിക്ക് ചേർപ്പുങ്കൽ മാർ സ്ലീവാ പള്ളിയിൽ നടക്കും. സഹോദരങ്ങൾ ബ്ലെസൻ, ബ്ലെസി.

ABOUT THE AUTHOR

...view details