കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം - കാഞ്ഞിരപ്പള്ളി റോഡ് അപകടം

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ചു

ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു  Kottayam bike accident death  young man died when his bike hit a tree in Kottayam  കോട്ടയം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം  മണ്ണാറക്കയം ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു  കാഞ്ഞിരപ്പള്ളി റോഡ് അപകടം  മണ്ണാറക്കയം ബൈക്ക് അപകടം
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

By

Published : Jan 28, 2022, 10:50 AM IST

കോട്ടയം: സുഹൃത്തുമായി സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. മണ്ണാറക്കയം കത്തലാങ്കൽപ്പടി മുത്തുഭവൻ രാജീവാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മണ്ണാറക്കയം കത്തിലാങ്കൽപടി പാലത്താനത്തു അഖിലിന് (24) പരിക്കേറ്റു.

വ്യാഴാഴ്‌ച രാത്രി 9.30ന് മണ്ണാറക്കയത്തുവച്ചാണ് സംഭവം. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ അഖിലിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. രാജീവിൻ്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ.

ALSO READ:കോഴിക്കോട് പെണ്‍കുട്ടികളെ കാണാതായ സംഭവം: കേരളം വിട്ടത് യുവാക്കളുടെ സഹായത്തോടെ, ഒരാളെ കൂടി കണ്ടെത്തി

ABOUT THE AUTHOR

...view details