കോട്ടയം:എംസി റോഡിൽ ഏറ്റുമാനൂർ കാരിത്താസ് ആശുപത്രിയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോട്ടയം നട്ടാശേരി കുഴിക്കാലായിൽ അരുൺ കുമാർ ജോസഫാണ് മരിച്ചത്. ബുധനാഴ്‌ച രാത്രി പത്തോടെയായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോവുകയായിരുന്നു കാർ എതിർദിശയിൽ നിന്നെത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ നിർത്തിയെങ്കിലും ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണു കിടന്ന ബൈക്ക് യാത്രികനെ കാറിലുണ്ടായിരുന്നവരോ വഴിയാത്രക്കാരോ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.