കേരളം

kerala

ETV Bharat / state

ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം - kudayampadi auto accident death

കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. അയ്‌മനം സ്വദേശി വിജിത്ത് വിജയനാണ് മരിച്ചത്.

കോട്ടയത്ത് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് മരണം  കോട്ടയം ഓട്ടോറിക്ഷ അപകടം  കുടയംപടി ഓട്ടോറിക്ഷ അപകടം  കുടയംപടി വാഹനാപകടം  കുടയംപടി വാഹനാപകട മരണം  kudayampadi accident case update  kottayam auto accident  kudayampadi auto accident death  kottayam auto accident updates
ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് യുവാവ് ദാരുണാന്ത്യം.

By

Published : Jul 29, 2022, 12:23 PM IST

കോട്ടയം: കുടയംപടിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. അയ്‌മനം സ്വദേശി പെരുമനകോളനി ആഞ്ഞിലിമൂട്ടിൽ വിജിത്ത് വിജയനാണ് മരിച്ചത്. ഇന്ന് (29-07-2022) പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ വിജിത്ത് ഓട്ടത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ കുടയംപടി ഭാഗത്തു വച്ച് നിയന്ത്രണം നഷ്‌ടമായ ഓട്ടോറിക്ഷ മതിലിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മറ്റൊരു വാഹനം കുറുകെ വന്നതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നും നാട്ടുകാർ ആരോപിച്ചു.

എന്നാൽ, ഇത്തരത്തിൽ ഒരു വാഹനം ഉണ്ടോ എന്നറിയാൻ പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് വിജിത്ത് പതിനഞ്ചു മിനിറ്റോളം റോഡിൽ കിടന്നതായും നാട്ടുകാർ ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

ABOUT THE AUTHOR

...view details