കോട്ടയം:പേരൂര്‍ ജങ്‌ഷനില്‍ എ.ടി.എം തകർത്ത് കവർച്ചാശ്രമം നടത്തിയ മോഷ്‌ടാവിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. നീല ടീ ഷർട്ടും, തൊപ്പിയും മാസ്‌കും ധരിച്ചെത്തിയ യുവാവ് കമ്പി ഉപയോഗിച്ച് എ.ടി.എം തകർക്കുന്ന വീഡിയോയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
പേരൂര്‍ ജങ്‌ഷനില്‍ എ.ടി.എം തകർത്ത് കവർച്ചാശ്രമം നടത്തിയ മോഷ്‌ടാവിൻ്റെ സി.സി.ടി.വി ദൃശ്യം ഞായറാഴ്ച പുലർച്ചെ 2.39 നാണ് സംഭവം. സംക്രാന്തി - പേരൂർ റോഡിൽ പുളിമൂട് കവലയിലെ എസ്.ബി.ഐയുടെ എ.ടി.എമ്മാണ് കുത്തിപ്പൊളിച്ചത്. എന്നാൽ, പണം നഷ്‌ടമായോ എന്ന കാര്യത്തിൽ വ്യക്തയില്ല. ബാങ്ക് അധികൃതരെത്തി പരിശോധന നടത്തിയാലേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ.
ALSO READ:വളർത്തു പൂച്ചയെ കൊന്നു; യുവതിയുടെ പരാതിയിൽ അയൽവാസി അറസ്റ്റിൽ
പുലർച്ചെ ഇതുവഴിവന്ന യാത്രക്കാരാണ് മെഷീന്‍ തകർത്ത് കണ്ടത്. തുടർന്ന് ഇവർ ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോനധന നടത്തി.
ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. എ.ടി.എമ്മിന്‍റെ കസ്റ്റോഡിയനായ ബാങ്ക് മാനേജരോട് സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. മെഷീൻ പൂർണമായും തകർത്ത നിലയിലാണ്.