കേരളം

kerala

ETV Bharat / state

മണർകാട് സ്വദേശിനി അർച്ചനയുടെ മരണം സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് : ഭർത്താവ് ബിനു അറസ്റ്റിൽ - മണർകാട് സ്വദേശിനി അർച്ചനയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്ന്

ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു പീഡനം. മാതാപിതാക്കളുടെ മുന്നില്‍ വച്ചും അര്‍ച്ചനയെ മര്‍ദിച്ചു

മണർകാട് സ്വദേശിനി അർച്ചനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ബിനു അറസ്റ്റിൽ. സ്ത്രീധന  kottayam archana death husband arrested  archana committed to suicide after dowry issues  archana hanged herself after the harassments by husband  മണർകാട് സ്വദേശിനി അർച്ചനയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്ന്  മണർകാട് സ്വദേശിനി അർച്ചനയുടെ മരണത്തില്‍ ഭർത്താവ് ബിനു അറസ്റ്റിൽ
മണർകാട് സ്വദേശിനി അർച്ചനയുടെ മരണം സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് : ഭർത്താവ് ബിനു അറസ്റ്റിൽ

By

Published : Jun 5, 2022, 3:34 PM IST

കോട്ടയം:കോട്ടയം മണർകാട് സ്വദേശിനി അർച്ചനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ബിനു അറസ്റ്റിൽ. സ്‌ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചേർത്താണ് ബിനുവിനെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഏപ്രിൽ 3 നാണ് ഭർത്താവിന്‍റെ വീട്ടിൽ അർച്ചനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്‌ത്രീധനത്തിന്‍റെ പേരിൽ ബിനു ഞങ്ങളുടെ മകളെ പീഡിപ്പിച്ചിരുന്നു എന്നാരോപിച്ച് അർച്ചനയുടെ മാതാപിതാക്കള്‍ പരാതിയുമായെത്തി. രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്‍റായ ബിനുവും അർച്ചനയുമായുള്ള വിവാഹം. സ്വത്തും സ്വർണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂർ സ്വദേശിനിയായ അർച്ചനയെ ബിനു വിവാഹം കഴിച്ചത്.

എന്നാല്‍ പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് അർച്ചനയെ പീഡിപ്പിച്ചെന്ന് പിതാവ് രാജു പറയുന്നു. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ നല്‍കാന്‍ പറഞ്ഞായിരുന്നു പീഡനം. സ്ഥലം വിറ്റ് പണം നൽകാൻ വീട്ടുകാർ തീരുമാനിച്ചെങ്കിലും കൊവിഡ് കാലമായതിനാല്‍ അത് നടന്നില്ല.

ഇതിന്‍റെ വൈരാഗ്യത്തിൽ ബിനു അർച്ചനയെ ഉപദ്രവിച്ചിരുന്നു. അർച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാൻ സമ്മതിക്കില്ലെന്നും തങ്ങളുടെ മുന്നിൽ വച്ചും മകളെ ബിനു മർദ്ദിച്ചിട്ടുണ്ട് എന്നും കുടുംബം പറഞ്ഞു. അർച്ചന മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് 20,000 രൂപ ബിനുവിന് കൈമാറിയിരുന്നുവെന്നും കുടുംബം പറഞ്ഞു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി ബിനുവിനെ അറസ്റ്റ് ചെയ്‌തത്.

Also Read ഭിന്നശേഷിക്കാരിയും മകളും പൊള്ളലേറ്റ് മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details