കോട്ടയം:സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കണ്ണിയെങ്കിൽ കേസിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധകൃഷ്ണൻ. ശിവശങ്കറിന്‍റെ തടവറയിലാണ് പിണറായി വിജയനെന്നും മുഖ്യമന്ത്രിയുടെ മകൾക്കും കുടുംബത്തിനും സംഭവവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം കലക്ട്രേറ്റ് പടിക്കൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവശങ്കർ കണ്ണിയെങ്കിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് എ.എൻ രാധകൃഷ്ണൻ - AN Rathakrishnan
ശിവശങ്കറിന്‍റെ തടവറയിലാണ് പിണറായി വിജയനെന്നും മുഖ്യമന്ത്രിയുടെ മകൾക്കും കുടുംബത്തിനും സംഭവവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
![ശിവശങ്കർ കണ്ണിയെങ്കിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് എ.എൻ രാധകൃഷ്ണൻ എ.എൻ രാധകൃഷ്ണൻ സ്വർണ്ണക്കടത്ത് കേസ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധകൃഷ്ണൻ kottayam AN Rathakrishnan Gold smuggling](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8035399-thumbnail-3x2-ktym.jpg)
സ്വർണ്ണക്കടത്ത് കേസ്; ശിവശങ്കർ കണ്ണിയെങ്കിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് എ.എൻ രാധകൃഷ്ണൻ
സ്വർണ്ണക്കടത്ത് കേസ്; ശിവശങ്കർ കണ്ണിയെങ്കിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് എ.എൻ രാധകൃഷ്ണൻ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ഒ.ബി.സി മോർച്ചയുടെ ധർണ. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്‍റ് രവീന്ദ്രനാഥ്, ബി.ജെ.പി ജില്ലാ അധ്യക്ഷൻ നോബിൾ മാത്യൂ തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി.