കോട്ടയം:കടുത്തുരുത്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാൻചിറ വട്ടകേരിയിൽ ജോബി ജോസഫിൻ്റെ പശുവാണ് ചത്തത്. കാലിത്തീറ്റയില്‍ നിന്നായിരുന്നു പശുവിന് ഭക്ഷ്യവിഷബാധയേറ്റത്.
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ പശു ചത്തു - കാലിത്തീറ്റയില്‍ നിന്ന് ഭക്ഷ്യ വിഷബാധ
കാലിത്തീറ്റയില്‍ നിന്നാണ് പശുവിന് ഭക്ഷ്യവിഷബാധയേറ്റത്.
ഭക്ഷ്യവിഷബാധയേറ്റ പശു ചത്തു
ഇക്കഴിഞ്ഞ തിങ്കളാഴ്‌ച നല്‍കിയ കാലിതീറ്റ കഴിച്ചതിന് പിന്നാലെയാണ് പശു അവശനിലയിലായത്. അവശനിലയിലായ പശു ചത്തതിന് പിന്നാലെ കാലിത്തീറ്റ നിര്‍മാണ കമ്പിനിയുടെ പ്രതിനിധി സ്ഥലത്തെത്തുകയും നഷ്‌ടപരിഹാര തുക കൈമാറാമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതിന് കാലതാമസം എടുക്കുമെന്നും അവര്‍ വ്യക്തമാക്കിയാതായി ജോബി പറഞ്ഞു അതേസമയം, ജോബി ജോസഫിന്‍റെ മറ്റ് പശുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.