കേരളം

kerala

ETV Bharat / state

കോട്ടയത്ത് വിജയം ഉറപ്പാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പി.സി തോമസ് - എൻ.ഡി.എ സ്ഥാനാർത്ഥി

മൂവാറ്റുപുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്‍റിലെത്തിയ കാലഘട്ടത്തിൽ കേരളത്തിൽ എത്തിച്ച വികസന പ്രവർത്തനങ്ങളാണ് പ്രധാന പ്രചാരണ വിഷയങ്ങളായി പി.സി തോമസ് ഉയർത്തിക്കാണിക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ ജനകീയ പദ്ധതികൾ എൻ.ഡി.എയുടെ വിജയത്തിന് അടിത്തറയുണ്ടാക്കുമെന്ന് പി.സി തോമസ് പറയുന്നു.

പി.സി തോമസ്

By

Published : Mar 29, 2019, 6:50 PM IST

Updated : Mar 29, 2019, 7:52 PM IST

കോട്ടയം ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പി.സി തോമസ്. ആറ് തവണ പാർലമെന്‍റ്പ്രതിനിധിയായപരിചയ സമ്പത്തിലൂന്നിയുള്ള പ്രഖ്യാപനങ്ങളും സമീപനങ്ങളുമാണ് എൻ.ഡി.എ സ്ഥാനാർഥി പി.സി തോമസ് മുന്നോട്ടുവയ്ക്കുന്നത്.

താൻ കേരളത്തിൽ കൊണ്ടുവന്ന പദ്ധതിയായ ശബരി റെയിൽപാത മുടങ്ങിക്കിടക്കാൻ കാരണം സംസ്ഥാന സർക്കാരാണെന്നും പി.സി ആരോപിക്കുന്നു. പാർലമെന്‍റിൽ ശബ്ദമുയർത്താൻ സാധിക്കുന്ന ആളാവണം കോട്ടയത്ത് നിന്ന് പാർലമെന്‍റിലെത്തേണ്ടത്. അതിന് പാർലമെന്‍റ്ചട്ടങ്ങൾ മാത്രം പഠിച്ചാൽ മതിയെന്നും പി.സി.തോമസ് പറയുന്നു.

കോട്ടയത്ത് എൻ.ഡി.എക്ക്അനുകൂലമായ നിരവധി സാഹചര്യങ്ങളുണ്ട്. എം.പി എന്ന നിലയിൽ മുൻ കാലഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ ജനപിന്തുണക്ക് കാരണമാകും. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ ജനകീയ പദ്ധതികൾ എൻ.ഡി.എയുടെ വിജയത്തിന് അടിത്തറയുണ്ടാക്കും. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമാണെന്നതിനാൽ കോട്ടയത്ത്വിജയം ഉറപ്പാണെന്ന്പി.സി.തോമസ് പറയുന്നു.

Last Updated : Mar 29, 2019, 7:52 PM IST

ABOUT THE AUTHOR

...view details