കേരളം

kerala

ETV Bharat / state

വീട്ടുകാർക്ക് കൊവിഡ്; പശുക്കൾക്ക് സംരക്ഷണമേകി കൊടുങ്ങൂർ ക്ഷീര സംഘം - വാഴൂർ ക്ഷീര വികസന ഓഫിസർ

എട്ട് കറവ പശുക്കളും ഒന്‍പതു കിടാവുകളുമുൾപ്പെടെ 17 പശുക്കളെയാണ് ക്ഷീര സംഘം സംരക്ഷിക്കുന്നത്

Kodungoor Dairy Co-operative Society provides protection to cows of covid affected family  Kodungoor Dairy Co-operative Society  covid  protection to cows  വീട്ടുകാർക്ക് കൊവിഡ്  പശുക്കൾക്ക് സംരക്ഷണമേകി കൊടുങ്ങൂർ ക്ഷീര സംഘം  കൊടുങ്ങൂർ ക്ഷീരോത്പാദക സഹകരണ സംഘം  വാഴൂർ ക്ഷീര വികസന ഓഫിസർ  ക്ഷീര വികസന വകുപ്പ്
വീട്ടുകാർക്ക് കൊവിഡ്; പശുക്കൾക്ക് സംരക്ഷണമേകി കൊടുങ്ങൂർ ക്ഷീര സംഘം

By

Published : Jun 17, 2021, 5:11 PM IST

കോട്ടയം: കൊവിഡ് ബാധിച്ച കുടുംബത്തിൻ്റെ ഏക വരുമാന മാർഗമായ കന്നുകാലികളുടെ സംരക്ഷണം ഏറ്റെടുത്ത് കൊടുങ്ങൂർ ക്ഷീരോത്പാദക സഹകരണ സംഘം. കറുകച്ചാൽ പഞ്ചായത്തിലെ ശാന്തിപുരം ക്ഷീരോത്പാദക സഹകരണ സംഘം മുൻ പ്രസിഡൻ്റ് ബിജുവിൻ്റെ 17 പശുക്കളെയാണ് കൊടുങ്ങൂർ ക്ഷീര സംഘം ഏറ്റെടുത്തത്.

എട്ട് കറവ പശുക്കളും ഒന്‍പതു കിടാവുകളുമാണ് ഫാമില്‍ ഉണ്ടായിരുന്നത്. വീട്ടുകാര്‍ക്ക് കൊവിഡ് ബാധിച്ചതോടെ ദിവസവും 50 ലിറ്ററോളം പാൽ ലഭിച്ചിരുന്ന ഫാമിന്‍റെ നടത്തിപ്പ് പ്രതിസന്ധിയിലായി. തുടർന്ന് ക്ഷീര സംഘത്തിന്‍റെ സഹായമെത്തുകയായിരുന്നു. സഹകരണ സംഘം സെക്രട്ടറി വി.എൻ മനോജിൻ്റെയും വാഴൂർ ക്ഷീര വികസന ഓഫിസർ ടി.എസ് ഷിഹാബുദ്ദീൻ്റെയും നേതൃത്വത്തിൽ പശുക്കളെ ഏറ്റെടുത്ത് കൊടുങ്ങൂർ സംഘത്തിനു കീഴിലെ വിവിധ ക്ഷീര കർഷകരുടെ വീടുകളിൽ എത്തിച്ച് സംരക്ഷണം നൽകുകയാണിപ്പോൾ.

Also Read: പെരുമഴയത്ത് കുടപിടിച്ച് അച്ഛൻ, ഓണ്‍ലൈൻ ക്ലാസില്‍ പങ്കെടുത്ത് മകള്‍..! കന്നഡയില്‍ നിന്നുള്ള കാഴ്ച

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 65 പശുക്കളെയാണ് ക്ഷീരോത്പാദക സഹകരണ സംഘം ഇതുവരെ സംരക്ഷിച്ചിട്ടുണ്ട്. ക്ഷീരകർഷകരായ മനോജ് വാഴേപ്പറമ്പിൽ, സാബു കോലാമാക്കൽ, കൊച്ചുമോൻ കോയിക്കൽ, ജുബിൻ മാത്യു കണയങ്കൽ, രജിത് കുറുങ്കുടിയിൽ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം. ഇവർ ദിവസവും സൊസൈറ്റിയിൽ പാൽ എത്തിക്കും. ജുബിൻ മാത്യുവിൻ്റെ അഞ്ചേക്കര്‍ സ്ഥലത്തെ തീറ്റപ്പുല്ല് സൗജന്യമായി ഈ പശുക്കൾക്ക് എത്തിച്ചു നൽകുന്നുമുണ്ട്. ഉടമസ്ഥർ കൊവിഡ് മുക്തരായ ശേഷം പശുക്കളെ തിരികെ എത്തിക്കും.

ജില്ലയിൽ നിലവിൽ ഇത്തരത്തിൽ വിവിധ ക്ഷീരസംഘങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന നൂറോളം പശുക്കളുണ്ടെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു പറഞ്ഞു.

ABOUT THE AUTHOR

...view details