കോട്ടയം:ബി ജെ പി യു.ഡി.എഫിന് വോട്ട് മറിച്ചുനൽകുന്നത് തെരഞ്ഞെടുപ്പുകളിൽ പതിവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാലായിലും ഇത് ആവർത്തിക്കപ്പെടുമെന്നും കോടിയേരി കോട്ടയത്ത് പറഞ്ഞു. കെ എം മാണിയോട് ഏറ്റവും ക്രൂരത കാണിച്ചത് യു.ഡി.എഫ്. നേതൃത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി. പാലായിലും യു.ഡി.എഫിന് വോട്ട് മറിക്കുമെന്ന് കോടിയേരി - കോടിയേരി
യു.ഡി.എഫ്. സ്ഥാനാർഥി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫ്. സ്ഥാനാർഥിയുടെ ലഘുലേഖയിൽ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചതായും കോടിയേരി.
ബാർ കോഴക്കേസിൽ കെ.എം. മാണിയെ ജയിലിലടക്കാൻ ഗൂഢാലോചന നടത്തിയത് യു.ഡി.എഫ്. സർക്കാരാണെന്നും ചെന്നിത്തല അതിന് മുൻകൈ എടുത്തു എന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. സ്ഥാനാർഥിയുടെ ലഘുലേഖയിൽ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചു. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. ഇത് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും കോടിയേരി വ്യക്തമാക്കി. കെ.എസ്.ഇ.ബിക്കെതിരായ ആരോപണത്തിലൂടെ പ്രതിപക്ഷ നേതാവ് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും കോടിയരി ആരോപിച്ചു. എന്ത് വോട്ടുകച്ചവടം നടത്തിയാലും തെരഞ്ഞെടുപ്പിൽ വിജയം എൽ ഡി എഫിനൊപ്പം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.