യുഡിഎഫിനെതിരെ കോടിയേരി ബാലകൃഷ്‌ണൻ - യുഡിഎഫിനെതിരെ കോടിയേരി ബാലകൃഷ്‌ണൻ
പാലാരിവട്ടം മേല്‍പാല നിർമാണം യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ ഏറ്റവും വലിയ കുംഭകോണമാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ.
യുഡിഎഫിനെതിരെ കോടിയേരി ബാലകൃഷ്‌ണൻ
കോട്ടയം: പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഉന്നത ഉദ്യോഗസ്ഥർക്ക് പുറമെ ഉന്നത കോൺഗ്രസ് നേതാക്കൾക്കും പാലാരിവട്ടം അഴിമതിയിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പി.എസ്.സി പരീക്ഷ ചോദ്യപേപ്പറുകൾ മലയാളത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തേയും കോടിയേരി സ്വാഗതം ചെയ്‌തു.ഹിന്ദു ഹിന്ദുസ്ഥാൻ എന്ന ആര്‍എസ്എസ് നയം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുള്ള പ്രഖ്യാപനമാണ് അമിത് ഷാ നടത്തിയതെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്ക് പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ സാധിക്കില്ല. ഭരണകാലത്തെ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ പ്രചരണത്തിനെത്തുന്നത് ചട്ടവിരുദ്ധമായി കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.