തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെമാവേലിക്കര ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നിൽ സുരേഷ് പ്രചരണരംഗത്ത് സജീവമായി കഴിഞ്ഞു.ആദ്യ ഘട്ടമെന്ന നിലയിൽകോണ്‍ഗ്രസിന്‍റെ ബ്ലോക്ക് കമ്മിറ്റി യോഗങ്ങളുംമണ്ഡലതലത്തിലെ യു ഡി എഫ് യോഗങ്ങളും ആരംഭിച്ചു.
പ്രചാരണരംഗത്ത് സജീവമായി കൊടിക്കുന്നിൽ സുരേഷ് - കൊടിക്കുന്നിൽ സുരേഷ്
എട്ട് തവണ അങ്കത്തിനിറങ്ങിയതിൽ ആറ് തവണയും വിജയം കൊടിക്കുന്നില്‍ സുരേഷിനൊപ്പമായിരുന്നു. സംവരണ മണ്ഡലമായ മാവേലിക്കരയിൽ ഇത്തവണ തീപാറുന്ന പോരാട്ടമാകും നടക്കുക.
കോട്ടയം ജില്ലയിലെ ചെങ്ങനാശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കുന്നത്തൂർ, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊളളുന്നതാണ്മാവേലിക്കര ലോക്സഭാ മണ്ഡലം. ഇടത് സ്ഥാനാർത്ഥിയായ അടൂർ സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാറിനെതിരെയാണ്കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുകൂടിയായ സിറ്റിംഗ് എം പി കൊടിക്കുന്നിൽ സുരേഷിന്‍റെ മത്സരം. ശബരിമല വിശ്വാസികൾ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും ഇത്തവണയും വിജയം ഉറപ്പാണന്നുമാണ് കൊടിക്കുന്നിൽ സുരേഷ് പറയുന്നത്.
ഓരോ വോട്ടർമാരെയും നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതിന് പുറമെ, പ്രവർത്തകരെ ഏകോപിപ്പിച്ച് കൊണ്ട് പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുന്നണി തലത്തിലും പാർട്ടി തലത്തിലും ശ്രമങ്ങൾ ശക്തമാക്കി കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി കൺവെൻഷനുകളും യോഗങ്ങളുമാണ് ആദ്യം വിളിച്ചു ചേർത്തിട്ടുള്ളത്. കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലാണ് കൊട്ടാരക്കര, കുന്നത്തൂർ, പത്തനാപുരം തുടങ്ങിയ മേഖലകളിൽ പ്രവർത്തക കൺവൻഷനുകൾ നടന്നു വരുന്നത്.