എൽഡിഎഫ് ചരിത്ര വിജയം നേടും: വൈക്കം വിശ്വന്‍ - കോട്ടയം
കുടമാളൂർ ഗവൺമെന്‍റ് സ്കൂളിൽ ഭാര്യ ഗീതയുമൊന്നിച്ചാണ് വൈക്കം വിശ്വൻ വോട്ട് രേഖപ്പെടുത്തിയത്

കോട്ടയം:എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ. സർക്കാരിന്‍റെ സത് ഭരണം ജനങ്ങൾ മനസിലാക്കിക്കഴിഞ്ഞുവെന്നും എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ സർക്കാരിനെതിരായുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വൈക്കം വിശ്വൻ കൂട്ടിച്ചേർത്തു. കുടമാളൂർ ഗവൺമെന്‍റ് സ്കൂളിൽ ഭാര്യ ഗീതയുമൊന്നിച്ചാണ് വൈക്കം വിശ്വൻ വോട്ട് ചെയ്യാനെത്തിയത്.
എൽഡിഎഫ് ചരിത്ര വിജയം നേടും: വൈക്കം വിശ്വന്‍