എൽഡിഎഫ് അധികാരത്തിൽ വരും: കാനം രാജേന്ദ്രന്‍ - kottayam
കൊച്ചു കാഞ്ഞിരപ്പാറ ഗവൺമെന്‍റ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ കാനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കോട്ടയം: കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് രാഷ്ട്രീയമുണ്ടെന്ന സൂചനയാണ് അദ്ദേഹത്തിന്‍റെ ഇന്നത്തെ പ്രസ്താവന നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുമെന്നതാണ് എൽഡിഎഫ് പ്രകടന പത്രികയിൽ പറയുന്നതെന്നും അത് തന്നെയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. അതിനാൽ ജനങ്ങൾ എൽ ഡി എഫിന് എതിരാകില്ല . കേരള കോൺഗ്രസും എൽഡിഎഫും വമ്പന്‍ വിജയം നേടുമെന്നും കാനം പറഞ്ഞു . കൊച്ചു കാഞ്ഞിരപ്പാറ ഗവൺമെന്‍റ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ കാനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.