കേരളം

kerala

ETV Bharat / state

കിടങ്ങൂർ പീഡനം; ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയില്‍

സംഭവുമായി ബന്ധപ്പെട്ട് ബെന്നിയുടെ സുഹൃത്തുക്കളായ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ബെന്നി പീഡനത്തിനുശേഷം സുഹൃത്തുക്കൾക്ക് കാഴ്‌ചവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കിടങ്ങൂർ പീഡനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

By

Published : Oct 29, 2019, 5:16 PM IST

Updated : Oct 29, 2019, 6:21 PM IST

കോട്ടയം: കിടങ്ങൂരിൽ 13 വയസുകാരി പീഡനത്തിനിരയായ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുറവിലങ്ങാട് മോനിപ്പള്ളിയിൽ നിന്നാണ് കേസിലെ ബെന്നിയെ കിടങ്ങൂര്‍ പൊലീസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ബെന്നിയുടെ സുഹൃത്തുക്കളായ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

കിടങ്ങൂർ പീഡനം; ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയില്‍

കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ബെന്നി പീഡനത്തിനുശേഷം സുഹൃത്തുക്കൾക്ക് കാഴ്‌ചവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാനസികമായി തകർന്ന പെൺകുട്ടി കൗൺസിലിങ് നടത്തിയതോടെയാണ് പീഡന വിവരം പുറത്തുപറഞ്ഞത്. പോക്സോ നിയമം ചുമത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാവുന്നത്.

Last Updated : Oct 29, 2019, 6:21 PM IST

ABOUT THE AUTHOR

...view details