കേരളം

kerala

ETV Bharat / state

വീട്ടിൽ അതിക്രമിച്ച് കയറി 88കാരിയെ പീഡിപ്പിക്കാൻ ശ്രമം; 20കാരൻ അറസ്റ്റിൽ - 88കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 20കാരൻ അറസ്റ്റിൽ

കിടങ്ങൂർ മംഗളാരം പള്ളിക്ക് സമീപം താമസിക്കുന്ന പ്രസാദ് (20) ആണ് പിടിയിലായത്.

88 കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം  20 year old man arrested for molest 88 year old woman Kidangoor  വീട്ടിൽ അതിക്രമിച്ച് കയറി 88കാരിയെ പീഡിപ്പിക്കാൻ ശ്രമം  88കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 20കാരൻ അറസ്റ്റിൽ  വയോധികയെ പീഡിപ്പിച്ച കിടങ്ങൂർ സ്വദേശി അറസ്റ്റിൽ
വീട്ടിൽ അതിക്രമിച്ച് കയറി 88കാരിയെ പീഡിപ്പിക്കാൻ ശ്രമം; 20കാരൻ അറസ്റ്റിൽ

By

Published : Jan 11, 2022, 7:31 PM IST

കോട്ടയം:അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 88കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 20കാരനായ പ്രതിയെ മണിക്കൂറുകൾക്കം പൊലീസ് പിടികൂടി. കിടങ്ങൂർ മംഗളാരം പള്ളിക്ക് സമീപം താമസിക്കുന്ന കാഞ്ഞിരക്കാട്ട് സോമന്‍റെ മകൻ പ്രസാദ് (20) ആണ് പിടിയിലായത്.

സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിടെ സാരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ:ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ദിലീപ്

തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശവാസിയും മുൻപ് വിവിധ കേസുകളിൽപ്പെട്ട് തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ള ആളുമായ പ്രസാദ് ലഹരിയ്ക്ക് അടിമയാണ്. ലഹരിയുടെ വീര്യത്തിൽ പ്രദേശത്ത് കറങ്ങി നടന്ന് അക്രമ നടത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details