സ്ഥാനാര്‍ഥികള്‍ക്ക് ഇനി ഖാദി നൂല്‍ ഹാരം; വിപണനോദ്‌ഘാടനം കോട്ടയത്ത് - khadi board
തെരഞ്ഞെടുപ്പ് കാലത്ത് പ്ലാസ്റ്റിക് മാലകള്‍ നിയന്ത്രിച്ച് ഖാദി നൂല്‍ ഹാരത്തിന് പ്രചാരണം. 100 മുതല്‍ 250 രൂപ വരെ വില.

കോട്ടയം: ഖാദി ബോര്‍ഡ് ഉല്‍പ്പന്നമായ ഖാദിനൂലു കൊണ്ടുള്ള ഹാരത്തിന്‍റെ സംസ്ഥാനതല വിപണനോദ്‌ഘാടനം ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് നിര്‍വഹിച്ചു. സിപിഎം കോട്ടയം ജില്ല സെക്രട്ടറി വിഎന്‍ വാസവന്‍ ഖാദി ഹാരം ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് സമയത്ത് പ്ലാസ്റ്റിക് മാലകള്‍ക്ക് നിയന്ത്രണം വരുമെന്നതിനാലാണ് ഖാദി നൂല്‍ ഹാരം വിപണയിലെത്തിച്ചതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. 100 രൂപ മുതൽ 250 രൂപ വരെയാണ് മാലയ്‌ക്ക് വില. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ആവശ്യമായ മാലകൾ വിപണനത്തിനുണ്ട്. കൊവിഡ് കാലത്ത് ഖാദിയുടെ മാസ്കുകൾ നിർമിച്ച് വിപണിയിലെത്തിച്ചത് ബോർഡിന് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ശോഭന ജോർജ് പറഞ്ഞു.