കേരളം

kerala

ETV Bharat / state

കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് കെവിന്‍റെ ഭാര്യ - കെവിന്‍ കൊലപാതക കേസ്

സംസ്ഥാനത്ത് ദുരഭിമാന കൊലക്ക് വിധേയനായ കെവിന്‍റെ ഭാര്യ നീനു തന്‍റെ ഭര്‍ത്താവിന് നേരിട്ട കൊടിയ പീഢനത്തിന്‍റെ കഥ ജഡ്ജിയോട് പറയവെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു

കെവിനെ കൊന്നത് സഹോദരനും അച്ഛനും; പൊട്ടിക്കരഞ്ഞ് നീനു

By

Published : May 2, 2019, 1:04 PM IST

Updated : May 2, 2019, 3:09 PM IST

കോട്ടയം: കെവിൻ കൊലപാതകക്കേസില്‍ പിതാവ് ചാക്കോക്കും എസ്ഐ ഷിബുവിനുമെതിരെയുള്ള മൊഴി ആവര്‍ത്തിച്ച് നീനു. കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാൻ അനുവദിക്കില്ലെന്നും പിതാവ് പറഞ്ഞിരുന്നു. കെവിനുമായുള്ള വിവാഹം നടന്നാല്‍ അഭിമാനത്തിന് കോട്ടം തട്ടുമെന്ന് അച്ഛന്‍ പറഞ്ഞതായി നീനു വെളിപ്പെടുത്തി.

കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് കെവിന്‍റെ ഭാര്യ

പൊലീസ് സ്റ്റേഷനില്‍ വെച്ച് എസ് ഐ ഷിബു കെവിനെ മര്‍ദിച്ചിരുന്നു. പിതാവിനൊപ്പം പോകാൻ തന്നെ നിര്‍ബന്ധിക്കുകയും ചെയ്തു. സമ്മതിക്കാതിരുന്നപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതി വാങ്ങിയെന്നും ഇതില്‍ കെവിനും നീനുവും ചാക്കോയും അനീഷും ഒപ്പു വച്ചതിന് ശേഷമാണ് കെവിന് ഒപ്പം പോയതെന്നും കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ വിചാരണക്കിടെ നല്‍കിയ മൊഴിയില്‍ നീനു പറഞ്ഞു. ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ നീനുവിന്‍റെ സഹോദരി പുത്രന്‍ നിയാസും ഉണ്ട്. കെവിന്‍റെ ബന്ധുവായ അനീഷിനെ കടത്തിക്കൊണ്ട് പോകവെ ഫോണ്‍ വഴിയാണ് നിയാസ് തങ്ങളെ ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കെവിന്‍റെയും നീനുവിന്‍റെയും വിവാഹത്തെ തുടര്‍ന്ന് നിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നാണ് കേസ്. കെവിന്‍ കൊല്ലപ്പെട്ടത് താന്‍മൂലമാണെന്നും ആയതിനാല്‍ കെവിന്‍റെ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് തന്‍റെ ചുമതലയാണെന്നും കാണിച്ച് കെവിന്‍റെ വീട്ടിലാണ് നീനു ഇപ്പോള്‍ താമസിക്കുന്നത്.

Last Updated : May 2, 2019, 3:09 PM IST

ABOUT THE AUTHOR

...view details