കേരളം

kerala

ETV Bharat / state

കെവിൻ വധക്കേസ്; വിചാരണ ഈ മാസം 24 മുതൽ - Kevin case

കേസ് ദുരഭിമാനക്കൊലയായി പരിഗണിക്കമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിച്ചു

ഫയൽ ചിത്രം

By

Published : Apr 6, 2019, 4:26 PM IST

കെവിൻ വധക്കേസിലെ വിചാരണ ഈ മാസം 24ന് ആരംഭിക്കും. കേസ് ദുരഭിമാനക്കൊലയായി പരിഗണിക്കമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. നീനുവിന്‍റെ പിതാവ് ചാക്കോ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ABOUT THE AUTHOR

...view details