കേരളം

kerala

ETV Bharat / state

കെവിൻ വധക്കേസ്: വിചാരണാ നടപടികൾ ഇന്നാരംഭിക്കും - കോട്ടയം

ജൂണ്‍ മാസത്തോടെ സാക്ഷി വിസ്താരങ്ങള്‍ പൂര്‍ത്തിയാക്കി കേസില്‍ വിധിപ്രസ്താവം ഉണ്ടായേക്കും.

ഫയൽ ചിത്രം

By

Published : Apr 24, 2019, 5:12 AM IST

Updated : Apr 24, 2019, 5:44 AM IST

കോട്ടയം: കെവിന്‍ വധക്കേസില്‍ വിചാരണാ നടപടികള്‍ ഇന്ന് ആരംഭിക്കും. പിഴവുകള്‍ തിരുത്തി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രമാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.

കെവിൻ വധക്കേസ്: വിചാരണാ നടപടികൾ ഇന്നാരംഭിക്കും

ദളിത് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കെവിന്‍ ജോസഫ് ഇതര മതസ്ഥയായ തെന്മല സ്വദേശി നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലപാതക കാരണമെന്നാണ് കുറ്റപത്രം. സംഭവം ദുരഭിമാന കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചതാണ്. ഇന്ന് നടപടികള്‍ ആരംഭിച്ച് ജൂണ്‍ ആറിനകം സാക്ഷി വിസ്താരങ്ങള്‍ പൂര്‍ത്തിയാക്കും. തുടര്‍ച്ചയായി കേസ് പരിഗണിക്കാനും കോടതി കഴിഞ്ഞ ദിവസം തീരുമാനമെടുത്തു.

കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി പത്ത് വകുപ്പുകള്‍ ഉള്‍പ്പെട്ടതാണ് കുറ്റപത്രം. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരടക്കം പതിനാല് പേരാണ് പ്രതികള്‍. കഴിഞ്ഞ വര്‍ഷം മേയ് 26നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ ജോസഫിനെ നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

Last Updated : Apr 24, 2019, 5:44 AM IST

ABOUT THE AUTHOR

...view details