കേരളം

kerala

ETV Bharat / state

കെവിന്‍ വധക്കേസ്: പ്രതി ഉപയോഗിച്ച വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം കോടതി തള്ളി - kottayam pricipal sesssions court

കെവിന്‍ വധക്കേസിലെ ഒന്നാം പ്രതി ഉപയോഗിച്ച വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

കെവിന്‍ വധക്കേസ്: പ്രതി ഉപയോഗിച്ച വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം കോടതി തള്ളി

By

Published : Apr 2, 2019, 5:57 PM IST

താന്‍ ഉപയോഗിച്ചവാഹനം വിട്ടുകിട്ടണമെന്നകെവിൻ വധക്കേസിലെഒന്നാം പ്രതി ഷാനു ചാക്കോയുടെഅപേക്ഷ കോടതി തള്ളി.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. കേസിലെ കുറ്റപത്രത്തില്‍ ചില തിരുത്തലുകള്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. രണ്ടും നാലും പ്രതികളുടെ സ്ഥാനത്ത് ഒന്നുമുതല്‍ നാലുവരെ എന്ന് തെറ്റായി ടൈപ്പ് ചെയ്തിരുന്നു. ആറും ഏഴും പ്രതികള്‍ക്ക് തെറ്റായി കുറ്റം ചാര്‍ജ് ചെയ്തു തുടങ്ങിയ തെറ്റുകള്‍ തിരുത്തണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഇക്കാര്യത്തില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം ആറിന് ഉത്തരവിറക്കും.

ABOUT THE AUTHOR

...view details